Teaching practice : weekly experience (First week)

26/10/2022
ബുധനാഴ്ച

ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ ആദ്യദിനം ആയിരുന്നു. എനിക്ക് വെഞ്ഞാറമൂട് സ്കൂൾ ആണ് ലഭിച്ചത്. കൃത്യം 9 15ന് ഞാൻ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. ശേഷം ഹെഡ്മിസ്ട്രസ് നമുക്കായി എസ്പിസി ഓഫീസിൽ ഇരിക്കുവാനുള്ള ഇടം നൽകി. ഞങ്ങൾ ഏഴ് പേരാണ് നെടുങ്കണ്ട കോളേജിൽ നിന്നും വെഞ്ഞാറമൂട് സ്കൂളിൽ ടീച്ചിങ് പ്രാക്ടീസിനായി എത്തിയത്. ഞാനായിരുന്നു സ്കൂൾ ലീഡർ. എല്ലാവരും വന്നിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയശേഷം ഞങ്ങൾ എസ്പിസി ഓഫീസിൽ പോയി ഇരുന്നു. എനിക്ക് രണ്ടാമത്തെ പിരീഡ് ക്ലാസ് ഉണ്ടായിരുന്നു. അത് അജിത് സാറിൻറെ പിരീഡായിരുന്നു. ഇന്ന് സാർ വരാത്തതിനാൽ ഞാൻ എൻറെ ലെസ്സൺ പ്ലാൻ സ്മിത ടീച്ചറിന്റെ പക്കൽ നിന്നും ഒപ്പം വാങ്ങിച്ചു. രണ്ടാമത്തെ പിരീഡ് 8A-ൽ  വീണ്ടെടുക്കാൻ വിളനിലങ്ങൾ എന്ന പാഠഭാഗത്തിലെ ഭക്ഷ്യസുരക്ഷ എന്ന പാഠഭാഗമാണ് ഞാൻ പഠിപ്പിച്ചത്. കൃഷിയിടങ്ങൾ വ്യാപിപ്പിക്കേണ്ട ആവശ്യകത മുൻനിർത്തി ഭക്ഷ്യസുരക്ഷ എന്ന ആശയം ഞാൻ കുട്ടികളിൽ എത്തിച്ചു. കുട്ടികൾ നല്ല രീതിയിൽ എന്നോട് ഇടപഴകി. ഉച്ചയ്ക്ക് ഉച്ചഭക്ഷണ വിതരണത്തിൽ ഞങ്ങളും പങ്കുചേർന്നു. ഭക്ഷണത്തിനുശേഷം ഞങ്ങൾ ഞങ്ങൾക്ക് ചെയ്യാനുള്ള വർക്കുകൾ പൂർത്തിയാക്കി. ഏഴാമത്തെ പിരീഡ് എനിക്ക് 8I -ൽ  ക്ലാസ്സ് ഉണ്ടായിരുന്നു. അവസാന പീരീഡ് ആയതിനാൽ കുട്ടികൾ വീട്ടിൽ പോകാനുള്ള തിടുക്കം ആയിരുന്നു. ജീവജാലങ്ങളുടെ തരംതിരിക്കൽ എന്ന പാഠഭാഗമാണ് ഞാൻ ഈ ക്ലാസിൽ പഠിപ്പിച്ചത് കുട്ടികൾക്കായി ജീവജാലങ്ങളെ തരംതിരിക്കൽ, മുത്ത് വേർതിരിക്കാൻ ക്രോസ്സ്‌വേർഡ്  പസില്‍ എന്നിവ നൽകുകയും അവയിലൂടെ തരംതിരിക്കൽ എന്ന ആശയം കുട്ടികളിൽ എത്തിക്കുകയും ചെയ്തു. ശേഷം 3.30 ന് സ്കൂൾ ബെൽ അടിക്കുകയും കുട്ടികളെ വരിയായി പുറത്തേക്ക് വിടുകയും ചെയ്തു. നാലുമണിക്ക് ഞങ്ങൾ സ്കൂളിൽ നിന്നും പുറത്തിറങ്ങി.

27/10/2022
വ്യാഴാഴ്ച


ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ രണ്ടാം ദിവസമായിരുന്നു. 9 15ന് സ്കൂളിൽ എത്തി. രാവിലെ കുട്ടികൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട പരിപാടികൾക്ക് വേണ്ടി ഓഡിറ്റോറിയത്തിൽ പ്രാക്ടീസ് ചെയ്യുന്നത് നിരീക്ഷിക്കാൻ ഞങ്ങളെ ഏർപ്പെടുത്തി.ഞങ്ങൾ ഉച്ചവരെ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കൊപ്പം നിന്നു. ഉച്ചയ്ക്ക് ഞങ്ങൾ ഉച്ചഭക്ഷണ വിതരണത്തിൽ പങ്കുചേർന്നു. ഇന്ന് ഞങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണമാണ് കഴിച്ചത്.  അഞ്ചാമത്തെ പിരീഡ് എനിക്ക് 8 A -ൽ ക്ലാസ് ഉണ്ടായിരുന്നു. അവശ്യമൂലകങ്ങളെ കുറിച്ച് 8 A-ൽ ഞാൻ ക്ലാസ്സ് എടുത്തു. കുട്ടികൾ നല്ല പ്രതികരണമായിരുന്നു. അതിനുശേഷം ഉച്ചയ്ക്ക് വായനാദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന ക്വിസ് മത്സരം ഉണ്ടായിരുന്നു. അതിനായി ഞങ്ങൾ അതിൽ പങ്കുചേർന്നു. അതിനുശേഷം അവസാന പിരീഡ് 8F-ൽ വർഗ്ഗീകരണശാസ്ത്രത്തെ കുറിച്ചാണ് പഠിപ്പിച്ചത്. അവസാന പിരീഡ് 30 മിനിറ്റ് ആയതിനാൽ സമയം ക്രമീകരിക്കുവാൻ കഴിഞ്ഞില്ല. ശേഷം കുട്ടികളെ വരിയായി ക്ലാസ്സിൽ നിന്നും ഇറക്കി വിടുകയും നാലുമണിക്ക് സ്കൂളിൽ നിന്നും ഞങ്ങൾ പുറത്തിറങ്ങുകയും ചെയ്തു.

28/10/2022
വെള്ളിയാഴ്ച
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ മൂന്നാം ദിവസമായിരുന്നു. 9.05 ന് സ്കൂളിൽ എത്തി. ഇന്ന് സ്കൂളിൽ രാവിലെ ഇലക്ഷൻ ആയിരുന്നു. അതിനാൽ രണ്ടാമത്തെ പിരീഡിലെ എൻറെ ക്ലാസ് നഷ്ടമായിരുന്നു. ഉച്ചയ്ക്ക് ഇൻറർവെല്ലിൽ സ്കൂളിൽ ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് ഒരു ഫ്ലാഷ് മോബ് ഉണ്ടായിരുന്നു. ഫ്ലാഷ് മോബിന്റെ വീഡിയോയും ഫോട്ടോസും എടുക്കാൻ അധ്യാപകർ ഞങ്ങളെ നിയമിച്ചു. സ്കൂളിലെ അധ്യാപകരും കുട്ടികളും ഒരുപോലെ ഫ്ലാഷ് മോബിന് കാഴ്ചക്കാർ ആയിരുന്നു. ലഹരിവിരുദ്ധ ആശയം നല്ല രീതിയിൽ പകർന്നു തരുന്ന നല്ലൊരു ഫ്ലാഷ് മോബ് ആയിരുന്നു. ഉച്ചയ്ക്ക് ശേഷം എനിക്ക് പിരീഡ് ഒന്നും ഇല്ലാത്തതിനാൽ എനിക്ക് ചെയ്യുവാനുള്ള വർക്കുകൾ ഇരുന്നു എഴുതി. ഇന്ന് വെള്ളി ആയതിനാൽ നാലുമണിക്ക് ആയിരുന്നു സ്കൂൾ വിടുന്നത്. നാലുമണിക്ക് അറ്റന്റൻസ് ഇട്ടശേഷം സ്കൂളിൽ നിന്നും പുറത്തിറങ്ങി.

29/10/2022
ശനിയാഴ്ച

ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ നാലാം ദിനം ആയിരുന്നു. തിങ്കളാഴ്ചത്തെ ടൈംടേബിൾ പ്രകാരം ആയിരുന്നു ക്ലാസുകൾ ക്രമീകരിച്ചിരുന്നത്. 9.10- ന് ഇന്ന് സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. തിങ്കളാഴ്ച എനിക്ക് പിരീഡ് ഇല്ലാത്തതിനാൽ ഇന്ന് എനിക്ക് ക്ലാസ്  ഇല്ലായിരുന്നു. ഇന്ന് ശനി ആയതിനാൽ സ്കൂളിൽ അധ്യാപകരൊക്കെ കുറവായിരുന്നു ഉച്ചയ്ക്ക് ഞങ്ങൾക്ക് ലെസ്സൺ പ്ലാൻ ഒപ്പിടാനായി കോളേജിൽ പോകണമായിരുന്നു. വെഞ്ഞാറമൂട് നിന്ന് ഞങ്ങളുടെ കോളേജിലേക്കുള്ള ഒറ്റ ബസ് സ്റ്റാൻഡിൽ പോയാൽ തിരക്കിയ ശേഷം ഞങ്ങൾ ഹെഡ്മിസ്ട്രസിനോട് അനുവാദം ചോദിച്ചു. അധ്യാപകർ കുറവായതിനാൽ ടീച്ചർ ഞങ്ങളോട് ഉച്ചയ്ക്ക് ശേഷം പോകുവാൻ പറഞ്ഞു. പക്ഷേ ഞങ്ങൾക്ക് കോളേജിൽ എത്താൻ താമസിക്കുമെന്ന് ടീച്ചറിനോട് പറഞ്ഞപ്പോൾ ഉച്ചയ്ക്ക് ശേഷമുള്ള ലീവിന് ആയി ലീവ് ലെറ്റർ എഴുതിക്കൊടുക്കാൻ പറഞ്ഞു. ലീവ് ലെറ്റർ ഞങ്ങൾ കൈമാറിയശേഷം 12.10- ന് സ്കൂളിൽ നിന്നും ഇറങ്ങി.

Popular posts from this blog