Teaching practice: weekly experience (second week)
31/10/2022
തിങ്കളാഴ്ച
ടീച്ചർ പ്രാക്ടീസിന്റെ അഞ്ചാം ദിനമായ ഇന്ന് താമസിച്ചാണ് എനിക്ക് സ്കൂളിൽ എത്താൻ കഴിഞ്ഞത്. താമസിച്ചതിന്റെ കാരണം ഞാൻ ഹെഡ്മാസ്റ്റർ പറഞ്ഞശേഷം ടീച്ചർ എനിക്ക് രജിസ്റ്ററിൽ ഒപ്പിടാനുള്ള അനുവാദം തന്നു. എനിക്കിന്ന് സുഖമില്ലാത്തതിനാൽ പ്രീപീരിയയുടെ ഉണ്ടായിരുന്ന ക്ലാസ്സിൽ കയറുവാൻ കഴിഞ്ഞില്ല. ഉച്ചയ്ക്ക് ഇലക്ഷന്റെ റിസൾട്ട് പ്രഖ്യാപനം ഉണ്ടായിരുന്നു. ഇലക്ഷൻ റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ കുട്ടികൾ ഒരുപാട് ബഹളം വയ്ക്കുകയുണ്ടായി. അതിനാൽ ഞങ്ങളോട് എല്ലാവരോടും ക്ലാസിൽ കയറി കുട്ടികളെ അടക്കിയിരുത്തുവാൻ പറഞ്ഞു. ഞാനും ആര്യ ടീച്ചറും 8 C -ൽ ആണ് അവസാന പിരീഡ് കയറിയത്. ഞങ്ങൾ കുട്ടികളെ കൊണ്ട് പാട്ടു പാടിപ്പിച്ചു മൂന്നരയ്ക്ക് ബെല്ലടിക്കുകയും കുട്ടികളെ വരിയായി പുറത്തേക്ക് വിടുകയും നാലുമണിക്ക് സ്കൂളിൽ നിന്നും പുറത്തിറങ്ങുകയും ചെയ്തു.
01/11/2022
ചൊവ്വാഴ്ച
ടീച്ചിങ് പ്രാക്ടീസിന്‍റെ ആറാം ദിനമായ ഇന്ന് 9 15ന് സ്കൂളിൽ എത്തിച്ചേർന്നു. ഇല്ലാത്തതിനാൽ ഞാൻ എൻറെ വർക്കുകൾ ഇരുന്നു ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണ വിതരണത്തിൽ പങ്കുചേർന്നു. ഉച്ചയ്ക്കുശേഷം ആറാമത്തെ പീരിയഡ് 8 I ക്ലാസ്സിൽ കയറി കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. ആൺകുട്ടികളെയും പെൺകുട്ടികളെയും ഗ്രൂപ്പുകളായി തിരിച്ച് ക്വിസ് മത്സരം നടത്തുകയും ആൺകുട്ടികൾ ജയിക്കുകയും ചെയ്തു. മൂന്നു മണിയായപ്പോൾ ലഹരി വിരുദ്ധ പരിപാടിയുമായി ബന്ധപ്പെട്ട് കുട്ടികൾ മനുഷ്യ ചങ്ങല തീർത്തു. ആ പിരീഡ് എനിക്ക് 8 A -ൽ ആയിരുന്നു ക്ലാസ്. SPC യിലെയും JRC യിലെയും കുട്ടികളാണ് മനുഷ്യ ചങ്ങലയിൽ പങ്കെടുത്തത് അതിനുശേഷം എല്ലാ ക്ലാസിലെ ലീഡർമാർക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള ചുമതല ഏൽപ്പിക്കുകയും ലീഡർ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അതിനുശേഷം ജീവാണു വളങ്ങളെ കുറിച്ച് പഠിപ്പിച്ചു. ശേഷം മൂന്ന് 3. 30ന് ബെൽ അടിക്കുകയും 3.45 ന് സ്കൂളിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു.
02/11/2022
ബുധനാഴ്ച
ടീച്ചിംഗ് പ്രാക്ടീസിന്റെ ഏഴാം ദിനമായ ഇന്ന് 9 .15ന് കോളേജിൽ എത്തിച്ചേരുകയും രജിസ്റ്റർ ഒപ്പിടുകയും ചെയ്തു. രണ്ടാമത്തെ പിരീഡ് 8 I ൽ കീടനിയന്ത്രണ മാർഗ്ഗങ്ങളെ കുറിച്ച് പഠിപ്പിച്ചു. പാഠഭാഗത്തിലേക്ക് കടക്കുവാൻ വേണ്ടി ഇൻട്രൊഡക്ഷനിൽ വീഡിയോ കാണിച്ചപ്പോൾ കുട്ടികൾ വളരെ നിശബ്ദരായി വീഡിയോ കണ്ടിരുന്നു. സമയം ക്രമീകരിച്ച് എടുക്കാൻ ഇന്ന് കഴിഞ്ഞു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. വൈകുന്നേരം ഏഴാം പിരീഡ് വർഗീകരണ ശാസ്ത്രത്തിലെ നാൾവഴികളെ കുറിച്ചാണ് പഠിപ്പിച്ചത്. അവസാന പിരീഡ് ആയതിനാൽ കുട്ടികൾ നല്ല ബഹളം ആയിരുന്നു. കൂടാതെ ഈ പിരീഡ് അരമണിക്കൂർ മാത്രമേ ഉള്ളതിനാൽ സമയം ക്രമീകരിച്ച് എടുക്കുവാൻ കഴിഞ്ഞില്ല. ശേഷം 3.45 ന് സ്കൂളിൽ നിന്നും പുറത്തിറങ്ങുകയും ചെയ്തു.
03/11/2022
വ്യാഴാഴ്ച
ടീച്ചിംഗ് പ്രാക്ടീസിന്‍റെ എട്ടാം ദിനമായ ഇന്ന് 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ടു. ഇന്ന് ധന്യ ടീച്ചർ ഒബ്സർവേഷൻ വന്നു. എനിക്കിന്ന് പിരീഡ് ഇല്ലാത്തതിനാൽ 8 I ലെ രണ്ടാമത്തെ പിരീഡ് ഫ്രീ ആയതിനാൽ അവിടെ ഞാൻ ക്ലാസ്സ് എടുക്കാൻ കയറി. ടീച്ചർ അവിടെ ഒബ്സർവേഷനിൽ വന്നു. കുട്ടികൾ വളരെ നിശബ്ദമായിരിക്കുകയും ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുകയും ചെയ്തു. ക്ലാസ് കഴിഞ്ഞതിനുശേഷം ടീച്ചർ എൻ്റെ പോരായ്മകൾ പറഞ്ഞു തന്നു. ഞങ്ങളുടെ കൂടെയുള്ള ബാക്കി മൂന്നുപേരുടെയും ക്ലാസ് കണ്ട ശേഷം ടീച്ചർ ഒരുമണിക്ക് ഭക്ഷണത്തിനുശേഷം മടങ്ങി. പീരിഡ് ഒന്നും ഒന്നുമില്ലാത്തതിനാൽ ഞാനെൻറെ വർക്കുകൾ ഇരുന്നു ചെയ്തു. വൈകുന്നേരം 3.40ന് സ്കൂളിൽ നിന്നും പുറത്തിറങ്ങി.
04/11/2022
വെള്ളിയാഴ്ച
ടീച്ചർ പ്രാക്ടീസിന്റെ ഒമ്പതാം ദിനമായി ഇന്ന് 9 .15 ന് സ്കൂളിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ടു ഇന്ന് രണ്ടാമത്തെ പിരീഡ് 8 I ൽ ക്ലാസ് ഉണ്ടായിരുന്നു. ഹോർത്തൂസ് മലബാറിക്കസിനെ കുറിച്ച് ഞാൻ പഠിപ്പിച്ചു. ഉച്ചയ്ക്ക് ഉച്ചഭക്ഷണത്തിൽ പങ്കുചേർന്നു. ഇന്ന് ഉച്ചയ്ക്ക് ലഹരി വിരുദ്ധ പരിപാടി ഞങ്ങൾക്ക് നടത്തേണ്ടതായി ഉണ്ടായിരുന്നതിനാൽ അതിനു വേണ്ടിയുള്ള ഒരു റിക്വസ്റ്റ് HM ന് കൊടുക്കുകയും അതിനു വേണ്ട അനുവാദം വാങ്ങിക്കുകയും ചെയ്തു. ശേഷം ആറാം പിരീഡ് 9 D യിൽ ലഹരി വിരുദ്ധ ക്വിസ് മത്സരം നടത്തുകയും ഒന്ന് രണ്ട് മൂന്ന് വിജയികൾക്ക് ഹെഡ്മിസ്ട്രസിനെ കൊണ്ട് സമ്മാനദാനം നടത്തുകയും ചെയ്തു. ഏഴാം പിരീഡിൽ ഒരു അവയർനസ് ക്ലാസ് നൽകുകയും ഉണ്ടായി. കുട്ടികൾക്ക് ലഹരിയുടെ ആപത്തിനെ കുറിച്ചും അവ ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും നിഖില ടീച്ചർ ക്ലാസിൽ സംസാരിച്ചു