Teaching practice: Weekly experience (Third week)
07/11/2022
തിങ്കളാഴ്ച
ടീച്ചിംഗ് പ്രാക്ടീസിന്റെ പത്താം ദിവസമായ ഇന്ന് 9. 25ന് സ്കൂളിൽ എത്തിച്ചേർന്ന് രജിസ്റ്റർ ഒപ്പിട്ടു. എനിക്കിന്ന് പിരീഡ് ഇല്ലാത്ത ദിവസമായിരുന്നു. നാലാം പീരിഡ് 8I ൽ ഫ്രീ ആയതിനാൽ ഞാൻ അവിടെ കയറി കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി. ഉച്ചയ്ക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്തു. ഉച്ചയ്ക്ക് ശേഷം ഐടി പരീക്ഷ ആയിരുന്നതിനാൽ അവിടെ സഹായിക്കാൻ ഞങ്ങൾ ഏർപ്പെടുത്തി. പിന്നീട് പ്രാക്ടീസ് ചെയ്യുന്ന കുട്ടികളെ നിരീക്ഷിക്കാനായി ഓഡിറ്റോറിയത്തിൽ നിന്നു. 3 .30ന് അടിക്കുകയും 3. 40 സ്കൂളിൽ നിന്നും പുറത്തിറങ്ങുകയും ചെയ്തു.
08/11/2022
ചൊവ്വാഴ്ച
ടീച്ചിംഗ് പ്രാക്ടീസിന്റെ പതിനൊന്നാം ദിവസമായി ഇന്ന് 9.20ന് സ്കൂളിൽ എത്തിച്ചേർന്ന രജിസ്റ്ററിൽ ഒപ്പിട്ടു. നാലാം പിരീഡ് 8I ൽ ഫ്രീ ആയതിനാൽ അവിടെ കയറി ഞാൻ സസ്യ വർഗീകരണ തലങ്ങളെ കുറിച്ച് പഠിപ്പിച്ചു. വളരെ പ്രയാസമേറിയ പാഠഭാഗം ആയതിനാൽ ബ്ലാക്ക് ബോർഡ് നല്ല രീതിയിൽ ഉപയോഗിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. ഏഴാം പിരീഡ് 8A ൽ സംയോജിത കീട നിയന്ത്രണത്തെക്കുറിച്ച് അവിടെ പഠിപ്പിച്ചു. ശേഷം കുട്ടികൾക്കായി സംയോജിത കീടനിയന്ത്രണത്തെ കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു. വീഡിയോയിലൂടെ കുട്ടികൾ പാഠഭാഗം വളരെ വേഗം മനസ്സിലാക്കി. അതിനുശേഷം സ്കൂളിലെ ഒരു സാർ ഞങ്ങൾക്ക് നാളെ നടക്കാൻ പോകുന്ന ഒരു പരിപാടിയെ കുറിച്ചുള്ള മീറ്റിംഗ് ഉണ്ടായിരുന്നു. ആ പരിപാടിയിൽ സജീവമായി പങ്കുചേരണമെന്നും പരിപാടിയെ കുറിച്ചുള്ള വിവരങ്ങളും ഞങ്ങളെ അറിയിച്ചു ശേഷം നാലുമണിക്ക് സ്കൂളിൽ നിന്നും പുറത്തിറങ്ങി.
09/11/2022
ബുധനാഴ്ച
ടീച്ചിംഗ് പ്രാക്ടീസിന്റെ പന്ത്രണ്ടാം ദിവസമായ ഇന്ന് 9.15ന് സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. ഇന്ന് രണ്ടാമത്തെ പിരീഡ് 8A-ൽ ക്ലാസ് ഉണ്ടായിരുന്നു. സുസ്ഥിര കൃഷിയെ കുറിച്ച് അവിടെ പഠിപ്പിച്ചു. ചെറിയ പാഠഭാഗമായതിനാൽ വളരെ വേഗം ക്ലാസ് കഴിഞ്ഞു. ശേഷം മൂന്നാമത്തെ പിരിയുടെ ആര്യ ടീച്ചറിന്റെ ക്ലാസ് ഒബ്സർവ് ചെയ്യാനായി പോയി. ടീച്ചർ നല്ല രീതിയിൽ ക്ലാസ് എടുത്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്ത ശേഷം പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗ് ഉള്ളതിനാൽ കുട്ടികൾക്ക് ഉച്ചക്ക് ശേഷം ക്ലാസ്സ് ഇല്ലായിരുന്നു. മീറ്റിങ്ങിൽ രക്ഷകർത്താക്കളും ടീച്ചർമാരും പങ്കെടുത്തു. അധ്യാപകർ രക്ഷകർത്താക്കൾക്ക് വേണ്ട നിർദേശങ്ങൾ കൊടുക്കുവാനായി ഞങ്ങളെ ഏൽപ്പിച്ചു. 26 ഗ്രൂപ്പുകളായാണ് അധ്യാപകർ രക്ഷകർത്താക്കളെ തിരിച്ചത്. 26 വിഷയങ്ങളും ഉണ്ടായിരുന്നു. എനിക്കും ആര്യ ടീച്ചർക്കും കലാ വിദ്യാഭ്യാസമാണ് കിട്ടിയത്. ഈ വിഷയം കിട്ടിയവർ 10 G-ൽ ഒരുമിച്ചു കൂടുകയും അധ്യാപകരുടെ നേതൃത്വത്തിൽ പുതിയ പാഠ്യപദ്ധതിക്ക് വേണ്ടിയുള്ള നിർദ്ദേശങ്ങൾ നൽകാനുള്ള സഹായം രക്ഷിതാക്കൾക്ക് കൊടുക്കുകയും ചെയ്തു. ഞങ്ങൾ രക്ഷകർത്താക്കളെ സഹായിച്ചു. രക്ഷകർത്താക്കളുടെ നിർദേശങ്ങൾ ഞങ്ങൾ ശേഖരിച്ച് ടീച്ചർമാർക്ക് ഏൽപ്പിച്ചു. ഞങ്ങളുടെ നിർദ്ദേശങ്ങളും ഞങ്ങൾ എഴുതി കൊടുത്തു നാലുമണിയോടെ പരിപാടി അവസാനിക്കുകയും സ്കൂളിൽ നിന്ന് പുറത്തിറങ്ങിയും ചെയ്തു.
10/11/2022
വ്യാഴാഴ്ച
ടീച്ചിംഗ് പ്രാക്ടീസിന്റെ 13 ദിനമായ ഇന്ന് 9:35ന് സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു.ബസ് താമസിച്ചതിനാൽ അഞ്ചു മിനിട്ട് വൈകി ആയിരുന്നു എത്തിയത്. ചിത്ര ടീച്ചർ ഇന്ന് ഒബ്സർവേഷന് എത്തിച്ചേർന്നു. അതിനാൽ ആദ്യത്തെ പിരിഡ് എനിക്ക് ക്ലാസ്സിൽ കയറിയേണ്ടി വന്നു. പ്രതീക്ഷിക്കാതെ ഉണ്ടായ ക്ലാസ് ആയതിനാൽ ടെൻഷൻ ഉണ്ടായിരുന്നു കുട്ടികൾക്ക് വളരെ അച്ചടക്കം ഉണ്ടായിരുന്നു.ക്ലാസിലെ സമയ ക്രമീകരിച്ച് എടുക്കാൻ കഴിഞ്ഞു. ചിത്ര ടീച്ചർ ആദ്യത്തെ എൻറെ ക്ലാസ് ഒബ്സർ വ് ചെയ്തശേഷം രാഹുൽ സാറിനെയും ലാവണ്യ ടീച്ചറുടെയും ആര്യ ടീച്ചറിന്റെയും ടീച്ചറിന്റെയും ബിസ്മയ ടീച്ചറിന്റെയും ക്ലാസുകൾ നിരീക്ഷിച്ച ശേഷം ടീച്ചർ ഉച്ചയ്ക്ക് മടങ്ങി. വൈകുന്നേരം 3:45ന് സ്കൂളിൽ നിന്നും പുറത്തിറങ്ങുകയും ചെയ്തു.
11/11/2022
വെള്ളിയാഴ്ച
ദിനമായി ഇന്ന് 9 15ന് സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. രണ്ടാമത്തെ പിരീഡ് 8I ൽ ക്ലാസ് ഉണ്ടായിരുന്നു. കുട്ടികൾക്ക് പഠിപ്പിച്ച ഭാഗത്തുള്ള നോട്ടുകൾ നൽകി. ശേഷം എസ്പിസി ഓഫീസിൽ വരികയും അവിടെ എത്തിയപ്പോൾ കൗൺസിലിങ്ങിന് വേണ്ടി ആ റൂം വേണമെന്ന് സ്നേഹ ടീച്ചർ പറയുകയും ചെയ്തു. അതിനാൽ ഞങ്ങൾ അവിടെ നിന്നും മാറി പ്രിൻസിപ്പൽ ഓഫീസിനു മുന്നിലുള്ള റൂമിൽ ഇരുന്നു. അടുത്ത പിരീഡ് നിഖില ടീച്ചറുടെ ക്ലാസ് നിരീക്ഷിക്കാനായി പോയി. ടീച്ചർ മണലാരങ്ങളിലൂടെ എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. Ppt യുടെ സഹായത്തോടെ മരുഭൂമിയുടെ ചിത്രങ്ങൾ കാണിച്ചാണ് പാഠഭാഗം ആരംഭിച്ചത്. കുട്ടികളെല്ലാം വളരെ ശ്രദ്ധയോടെ ക്ലാസ് കേട്ടിരുന്നു. ഉച്ചയ്ക്ക് ശ്രീനാരായണഗുരു കൃപ കോളേജിലെ ട്രെയിനികൾ പോകുന്നതിനാൽ അവരോടൊപ്പം പുറത്തുനിന്ന് ഭക്ഷണം കഴിച്ചു. വൈകുന്നേരം നാലുമണിക്ക് സ്കൂളിൽ നിന്നും പുറത്തിറങ്ങുകയും ചെയ്തു.