Teaching practice weekly experience (4th week)
14/11/2022
monday
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ പതിനഞ്ചാമത്തെ ദിവസമായിരുന്നു. കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പ് വയ്ക്കുകയും ചെയ്തു. ഇന്ന് രണ്ടാമത്തെ പിരീഡ് 8I യിൽ ക്ലാസ് ഉണ്ടായിരുന്നു. കുട്ടികൾ വളരെ ശ്രദ്ധയോടെ ക്ലാസിലിരുന്നു. ശേഷം മൂന്നാമത്തെ പിരീഡ് 8 A യിൽ കയറുകയും വീണ്ടെടുക്കാൻ വിളനിലങ്ങൾ എന്ന പാഠഭാഗത്തിന്റെ നോട്ട് കൊടുക്കുകയും ചെയ്തു ശേഷം ഉച്ചഭക്ഷണം വിളമ്പാനുള്ള ചുമതല നമുക്കായിരുന്നു ഉച്ചഭക്ഷണ ശേഷം SPC റൂം വൃത്തിയാക്കി. ശേഷം കലോത്സവത്തിനായി കുട്ടികൾ സംഘനൃത്തം പ്രാക്ടീസ് ചെയ്യുന്നത് കണ്ടു. വളരെ മനോഹരമായിട്ടായിരുന്നു ആയിരുന്നു കുട്ടികൾ ഡാൻസ് കളിച്ചിരുന്നത്. നാലുമണിയോടെ സ്കൂളിൽ നിന്നും ഇറങ്ങുകയും ചെയ്തു.
15/11/2022
ചൊവ്വ
ടീച്ചിംഗ് പ്രാക്ടീസിന്റെ പതിനാറാം ദിവസമായിരുന്നു ഇന്ന് രാവിലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേർന്നു വിദ്യാഭ്യാസ ബന്ദ്
ആയതിനാൽ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറവായിരുന്നു ക്ലാസ് ഉണ്ടായിരുന്നില്ല ടീച്ചർ കുട്ടികളുടെ ഹാജർ എടുക്കുകയും ചെയ്തു പത്തുമണിയോടെ സ്കൂളിൽ സമരം വിളിച്ചതിനാൽ സ്കൂൾ വിടുകയും ചെയ്തു.ഹെഡ്മിസ്ട്രസ്സിന് നിർദ്ദേശപ്രകാരം ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾ വർക്കുകൾ ചെയ്യുന്നുണ്ടായിരുന്നു.ഹെഡ്മാസ്റ്റർ നിർദ്ദേശപ്രകാരം പന്ത്രണ്ടരയോടെ ഞങ്ങളുടെ രജിസ്റ്ററിൽ ഒച്ചശേഷം സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു.
16/11/2022
ബുധൻ
ഇന്ന് കൃത്യസമയത്ത് സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. രണ്ടാമത്തെ പിരീഡ് 8 I ൽ ക്ലാസ് ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകുവാനായി പങ്കെടുത്തു. ഏഴാമത്തെ പിരീഡ് 8 A യിൽ 6 കിംഗ്ഡം വർഗീകരണത്തെക്കുറിച്ച് പഠിപ്പിച്ചു. ശേഷം അതുവരെയുള്ള ഭാഗങ്ങൾ സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാൻ ആവശ്യപ്പെട്ടു. ശേഷം സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ടു ടീച്ചർ കുറവായതിനാൽ ഫ്രീ ആയിട്ടുണ്ടായിരുന്ന ക്ലാസുകളിൽ എല്ലാം അധ്യാപക വിദ്യാർത്ഥികൾ കയറുകയുണ്ടായി. ശേഷം നാലുമണിയോടെ കുട്ടികളെ എല്ലാം പുറത്തുവിട്ടശേഷം സ്കൂളിൽ ഇറങ്ങി.
17/11/2022
വ്യാഴം
ഇന്ന് 9.10 ന് സ്കൂളിലെത്തി ചേർന്നു. ഫ്രീ പിരീഡുകൾ ക്ലാസുകളിൽ കയറുകയുണ്ടായി.ഇന്ന് പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട കുട്ടികളുടെ നിർദ്ദേശങ്ങൾ ചോദിക്കുന്നതിനായി മൂന്നുനാല് പീരിയഡുകൾ വിനിയോഗിച്ചു എല്ലാ ക്ലാസുകളിലും ക്ലാസ് ടീച്ചർ ആയിരുന്നു കയറിയിരുന്നത് അതിനാൽ നമുക്ക് കയറേണ്ടതായി വന്നില്ല. ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് 8 A ൽ ടെസ്റ്റ് പേപ്പർ നടത്തി. നല്ല രീതിയിലായിരുന്നു കുട്ടികളുടെ സഹകരണം. അതിനുശേഷം എട്ട് ഏഴാമത്തെ പീരിയഡ് ടെസ്റ്റ് പേപ്പർ നടത്തി.3.30 ക്ക് ലാസ്റ്റ് ബെല്ലടിക്കുകയും കുട്ടികളെ വരിവരിയായി പുറത്തേക്കു വിടുകയും ചെയ്തു. രജിസ്റ്ററിൽ ഒപ്പുവച്ച ശേഷം നമ്മൾ സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു.
18/11/2022
വെള്ളി
ടീച്ചിംഗ് പ്രാക്ടീസിന്റെ അവസാന ദിവസം ആയിരുന്നു ഇന്ന്. കൃത്യം 9 15ന് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടശേഷം മൂന്നാമത്തെ പിരീഡ് എടിഎയിൽ ടെസ്റ്റ് പേപ്പറിന്റെ പേപ്പർ നൽകുകയും ഉയർന്ന മാർക്കുള്ള കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു. കുട്ടികളോട് യാത്രപറഞ്ഞ് മിഠായി വിതരണം നടത്തിയ ശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. ആറാമത്തെ പിരീഡ് 8 I ൽ പേപ്പർ കൊടുക്കുകയും സമ്മാനവിതരണം നടത്തി കുട്ടികളുടെ യാത്ര പറയുകയും ചെയ്തു. അവസാന ഇൻറർവല്ലിന് ടീച്ചർമാരോട് എല്ലാം യാത്ര പറഞ്ഞു. അവസാനം HM നോട് യാത്ര പറഞ്ഞു മധുരം നൽകി കോളേജിൽ നിന്നും പുറത്തിറങ്ങി.
