Teaching practice weekly experience (5th week)
05/01/2023
Thursday
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ രണ്ടാം ഫേസ് തുടങ്ങുന്ന ദിവസമായിരുന്നു. രാവിലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേരുകയും HM ന് രജിസ്റ്റർ കൈമാറുകയും ചെയ്തു. ഇന്നെനിക്ക് ക്ലാസ് ഇല്ലാത്ത ദിവസമായിരുന്നു. എന്നാൽ മൂന്നാം പീരീഡ് 8 I ൽ ഫ്രീ വരികയും കുട്ടികൾ PT പീരിയഡിനായി ആവശ്യപ്പെടുകയും ചെയ്തു. HM പി ടി കൊടുക്കുകയും കുട്ടികളെ നിരീക്ഷിക്കാൻ എന്നെ ഏർപ്പെടുത്തുകയും ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണ വിതരണത്തിൽ പങ്കുചേർന്നു. ഉച്ചയ്ക്ക് ശേഷം പീരിഡ് ഒന്നുമില്ലാത്തതിനാൽ ഞാൻ എൻറെ വർക്കുകൾ ചെയ്തു. ഞങ്ങൾ ഇന്ന് സ്കൂളിൽ വന്നപ്പോൾ കാവ്യാട് നിന്നുള്ള ട്രെയിനീസുകൾ ഉണ്ടായിരുന്നു. അതിനാൽ ഞങ്ങൾക്ക് ഇരിക്കാനുള്ള സ്ഥലം പരിമിതമായിരുന്നു. വൈകുന്നേരം 3.30ന് കുട്ടികളെ വരിയായി വിട്ടശേഷം രജിസ്റ്ററിൽ ഒപ്പിട്ടിട്ട് സ്കൂളിൽ നിന്നും പുറത്തിറങ്ങി.
06/01/2023
Friday
ഇന്ന് രാവിലെ 9.10 ന് സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. രാവിലെ രണ്ടാമത്തെ പിരീഡ് 8 I ൽ കയറി 'തലമുറകളുടെ തുടർച്ചയ്ക്ക്' എന്ന പാഠം തുടങ്ങി. എൻറെ ക്ലാസ് നിരീക്ഷിക്കാൻ ലാവണ്യ ടീച്ചർ ഉണ്ടായിരുന്നു. ജീവികളിലെ പ്രത്യുൽപാദന രീതികളെക്കുറിച്ച് ഇന്ന് പഠിപ്പിച്ചു. വീഡിയോയുടെ സഹായത്താൽ ആണ് കുട്ടികൾക്ക് പാഠഭാഗം വിശദീകരിച്ചത്. നാലാമത്തെ പിരീഡ് ആര്യ ടീച്ചറിന്റെ ക്ലാസ് നിരീക്ഷിക്കാൻ കയറി. ടീച്ചർ നന്നായി ക്ലാസ് എടുക്കുകയുണ്ടായി. ഉച്ചയ്ക്ക് ശേഷം അഞ്ചാമത്തെ പിരീഡ് 8I ൽ സസ്യങ്ങളുടെ ലൈംഗിക പ്രത്യുൽപാദന ഭാഗങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. കുട്ടികൾക്ക് നല്ല പ്രതികരണം ഉണ്ടായിരുന്നു. വൈകുന്നേരം നാലുമണിക്ക് ബെല്ല് അടിക്കുകയും രജിസ്റ്ററിൽ ഒപ്പിട്ട ശേഷം സ്കൂളിൽ നിന്നും പുറത്തിറങ്ങുകയും ചെയ്തു.
07/01/2023
Saturday
ഇന്ന് സ്കൂളിൽ പ്രവൃത്തി ദിവസമായിരുന്നു തിങ്കളാഴ്ചയിലെ ടൈംടേബിൾ പ്രകാരം ആയിരുന്നു ക്ലാസ്. രാവിലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. ഇന്ന് സ്കൂളിൽ നിന്നും രാവിലെ കുട്ടികൾ പഠനയാത്ര പോയതിനാൽ ടീച്ചർമാരും കുട്ടികളും ഇന്ന് കുറവായിരുന്നു. അതിനാൽ ടീച്ചർമാർ ഇല്ലാത്ത ക്ലാസുകളിൽ സബ്സ്റ്റിറ്റ്യൂഷൻ കയറി. ഉച്ചയ്ക്ക് ഞങ്ങൾക്ക് കോളേജിൽ ലെസ്സൺ പ്ലാൻ ഒപ്പിട്ടു വാങ്ങിക്കാൻ പോകേണ്ടതുണ്ടായിരുന്നു. പക്ഷേ ടീച്ചർമാർ ഒന്നും ഇല്ലാത്തതിനാൽ ഞങ്ങളെ ഹെഡ്മിസ്ട്രസ് പോകുവാൻ അനുവദിച്ചില്ല. ശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. ഉച്ചയ്ക്ക് ശേഷം 8J ൽ സബ്സ്റ്റിറ്റ്യൂഷൻ കയറി. കുട്ടികൾ വളരെ കുറവായതിനാൽ 3.15ന് ഇന്ന് സ്കൂൾ വിട്ടു. കുട്ടികളെ വരിയായി ഇറക്കിവിട്ട് ശേഷം 3.30ന് സ്കൂളിൽ നിന്നും പുറത്തിറങ്ങി.