Teaching practice weekly experience (6th week)

08/01/2023
Monday
ഇന്ന് രാവിലെ 8:45ന് സ്കൂളിൽ എത്തിച്ചേർന്നു. ധന്യ ടീച്ചർ ഇന്ന് റെക്കോർഡ് സൈൻ ചെയ്യാൻ വന്നിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും റെക്കോർഡ് നോക്കി തന്നു. ശേഷം മൂന്നാമത്തെ പിരീഡ് 8I ൽ കയറി വിവിധതരം ആവാസ വ്യവസ്ഥയെ കുറിച്ച് പഠിപ്പിച്ചു. വളരെ ചെറിയ പാഠഭാഗം ആയിരുന്നതിനാൽ സമയം ക്രമീകരിച്ച് ക്ലാസെടുക്കുവാൻ സാധിച്ചു. നാലാമത്തെ പിരീഡ് 8I ൽ കയറിയിരുന്നു. കുട്ടികൾ അവരുടെ വർക്കുകൾ ചെയ്തു. ഉച്ചയ്ക്ക് ശേഷം 8J യിൽ സബ്സ്റ്റിറ്റ്യൂഷൻ കയറി. വൈകുന്നേരം 3.30ന് സ്കൂൾ ബെല്ലടിക്കുകയും സ്കൂളിൽ നിന്നും പുറത്തിറങ്ങുകയും ചെയ്തു.

10/01/2023
Tuesday
ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് ധന്യ ടീച്ചർ ഒബ്സർവേഷന് വന്നിരുന്നു. ആദ്യത്തെ പീരീഡ് ലാവണ്യ ടീച്ചറിന്റെ ക്ലാസും രണ്ടാമത്തെ പിരീഡ് ആര്യ ടീച്ചറിന്റെ ക്ലാസും ഒബ്സർവ് ചെയ്തു. മൂന്നാമത്തെ പീരീഡ് എൻറെ ക്ലാസ് ആയിരുന്നു 8I ൽ പരാഗണത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു. വീഡിയോയുടെ സഹായത്താൽ കുട്ടികൾക്ക് പാഠഭാഗം വിശദീകരിച്ചു. ക്ലാസ് കണ്ടതിനുശേഷം ടീച്ചർ എൻറെ പോരായ്മകൾ പറഞ്ഞു തന്നു. ആറാമത്തെ പിരീഡ് 8 A ൽ ഫ്രീ പിരീഡ് ആയതിനാൽ അവിടെ കയറി ജൈവവൈവിധ്യത്തെ കുറിച്ച് പഠിപ്പിച്ചു.3.45 ന് സ്കൂളിൽ നിന്നും പുറത്തിറങ്ങി.

11/01/2023
Wednesday 

ഇന്ന് 9.15ന് സ്കൂളിൽ എത്തിച്ചേർന്നു രണ്ടാമത്തെ പിരീഡ് 8 A ൽ ക്ലാസ് ഉണ്ടായിരുന്നു. കുട്ടികളോട് അവരുടെ വർക്കുകൾ ഇന്ന് ചെയ്യാൻ പറഞ്ഞു. ഉച്ചയ്ക്ക് JRC പരീക്ഷയുടെ ഇൻവിജിലേറ്റർ ഡ്യൂട്ടി നൽകി. അവ നിരീക്ഷിക്കുകയുണ്ടായി. വൈകുന്നേരം ഏഴാമത്തെ പിരീഡ് 8I ൽ പരാഗണത്തെക്കുറിച്ച് പഠിപ്പിച്ചു. സമയം കുറവായതിനാൽ പാഠഭാഗം പൂർത്തീകരിക്കാൻ സാധിച്ചില്ല. 3.45ന് സ്കൂളിൽ നിന്നും പുറത്തിറങ്ങി.

12/01/2023
Thursday 

ഇന്ന് 9. 20ന് സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. മൂന്നാമത്തെ പിരീഡ് 8 A ൽ കയറി കുട്ടികൾക്ക് പഠിപ്പിച്ചത് വരെയുള്ള നോട്ടുകൾ നൽകി. നാലാമത്തെ പിരീഡ് രാഹുൽ സാറിൻറെ ക്ലാസ് നിരീക്ഷിക്കുവാൻ പോയി 8 B ൽ വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട ക്ലാസ്സ് ആയിരുന്നു സാർ എടുത്തത്. വളരെ നല്ല ക്ലാസ് ആയിരുന്നു. ഉച്ചയ്ക്ക് കുട്ടികൾക്കായി കണ്ണു പരിശോധന നടക്കുന്നുണ്ടായിരുന്നു. അതിൽ പങ്കുചേർന്നു .ഉച്ചയ്ക്കുശേഷം ക്ലാസ് ഒന്നുമുണ്ടായിരുന്നില്ല.3.45 ന് സ്കൂളിൽ നിന്നും പുറത്തിറങ്ങി.

13/01/2023
Friday

ഇന്ന് 9.25ന് സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. രണ്ടാമത്തെ പിരീഡ് 8I ൽ ക്ലാസ് ഉണ്ടായിരുന്നു. കഴിഞ്ഞദിവസം പഠിപ്പിച്ച ബീജസംയോഗത്തിന്റെ ബാക്കി പഠിപ്പിച്ച് കുട്ടികൾക്ക് നോട്ടുകൾ നൽകുകയും ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. ഇന്ന് കുട്ടികൾക്ക് പിടിഎ മീറ്റിംഗ് ആയിരുന്നു അതിനാൽ ഉച്ചയ്ക്ക് ശേഷം ക്ലാസ് ഒന്നുമുണ്ടായിരുന്നില്ല.3.45 ന് സ്കൂളിൽ നിന്നും പുറത്തിറങ്ങി.

Popular posts from this blog