Teaching practice weekly experience (7 th week)
16/01/2023
Monday
ഇന്ന് രാവിലെ 9 20ന് സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. ഇന്നെനിക്ക് പിരീഡ് ഒന്നുമില്ലാത്ത ദിവസമായിരുന്നു. മൂന്നാമത്തെ പിരീഡ് 8 M ൽ സബ്സ്റ്റിറ്റ്യൂഷൻ കയറി കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. ഉച്ചയ്ക്ക് എസ്പിസി ഓഫീസിൽ കമ്പൈൻഡ് സ്റ്റഡിക്ക് ഇരുന്ന കുട്ടികളെ ഹെൽപ്പ് ചെയ്തു. ശേഷം എനിക്ക് പിരീഡ് ഒന്നുമില്ലായിരുന്നു. 3.30 ന് ബെല്ലടിക്കുകയും 3.45 ന് സ്കൂളിൽ നിന്നും പുറത്തിറങ്ങുകയും ചെയ്തു.
17/01/2023
Tuesday
ടീച്ചിംഗ് പ്രാക്ടീസിന്റെ 29 ആം ദിനമാണ് ഇന്ന്. ആദ്യത്തെ പിരീഡ് 8 A ൽ ഫ്രീ ആയിരുന്നു. മലയാള ഭാഷയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തിയതിനുശേഷം ആദ്യ രണ്ട് വിജയികളെ തിരഞ്ഞെടുത്തു സജി സാറിന് പേര് നൽകി. അതിനുശേഷം ആ ക്ലാസ്സിൽ innovative lesson plan അവതരിപ്പിച്ചു. WhatsApp chat ൻ്റെ രൂപത്തിലാണ് പാഠഭാഗം വിശദീകരിച്ചത്. നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. കുട്ടികൾ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. മൂന്നാമത്തെ പിരീഡ് നിഖില ടീച്ചറിന്റെ ക്ലാസ്സ് നിരീക്ഷിക്കുവാൻ പോയി. നാലാമത്തെ പിരീഡ് ബിസ്മയ ടീച്ചറിന്റെ ക്ലാസും നിരീക്ഷിച്ചു. ഉച്ചയ്ക്ക് ശേഷം അഞ്ചാമത്തെ പിരീഡ് 8A ൽ ആയതിനാൽ അവിടെ റെഡ് ഡാറ്റ ബുക്ക് എന്ന ലെസ്സൺ എടുത്തു. വൈകുന്നേരം ഏഴാമത്തെ പിരീഡ് ജൈവവൈവിധ്യ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പഠിപ്പിച്ചു. വൈകുന്നേരം 3.45 ന് സ്കൂളിൽ നിന്ന് പുറത്തിറങ്ങി.
18/01/2023
Wednesday
ടീച്ചിംഗ് പ്രാക്ടീസിന്റെ മുപ്പതാം ദിനമായിരുന്നു ഇന്ന്. രണ്ടാമത്തെ പിരീഡ് 8A ൽ കുട്ടികൾക്ക് പഠിപ്പിച്ചത് വരെയുള്ള നോട്ടുകൾ നൽകി. ഉച്ചയ്ക്ക് ഓഫീസിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. പത്താം ക്ലാസിലെ പഠനത്തിൽ താഴോട്ട് നിൽക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പുതിയ പഠന രീതികൾ നിർദ്ദേശിച്ചു എഴുതിക്കൊടുക്കാൻ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ അവ എഴുതി കൊടുത്തു. ഏഴാമത്തെ പിരീഡ് 8I ൽ പുരുഷ പ്രത്യുൽപാദന വ്യവസ്ഥയെ കുറിച്ച് പഠിപ്പിച്ചു. വൈകുന്നേരം ബെല്ലടിച്ച ശേഷം സ്കൂളിൽ നിന്നും പുറത്തിറങ്ങി.
19/01/2023
Thursday
ടീച്ചിംഗ് പ്രാക്ടീസിന്റെ മുപ്പത്തി ഒന്നാം ദിവസമായിരുന്നു ഇന്ന്. മൂന്നാമത്തെ പീരീഡ് ഫ്രീ കിട്ടുകയും കുറിച്ച് പഠിപ്പിക്കുകയും ചെയ്തു. വീഡിയോയുടെ സഹായത്താൽ ആണ് പാഠഭാഗം അവതരിപ്പിച്ചത്. നാലാമത്തെ പിരീഡ് 8 A ൽ ഫ്രീ കിട്ടുകയും ഇൻസിറ്റു കൺസർവേഷനെ കുറിച്ച് പഠിപ്പിക്കുകയും ചെയ്തു. ഉച്ചയ്ക്ക് കണ്ണ് പരിശോധന ഉണ്ടായിരുന്നു. ഞങ്ങൾ കണ്ണു പരിശോധിച്ചു. വൈകുന്നേരം 3:45ന് സ്കൂളിൽ നിന്നും പുറത്തിറങ്ങി.
Friday
ഇന്ന് 9.10 ന് സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്റർ ചെയ്തു. രണ്ടാമത്തെ പിരീഡ് 8I ൽ സ്ത്രീ പ്രത്യുൽപാദന വ്യവസ്ഥയെ കുറിച്ച് പഠിപ്പിച്ചു. എൻറെ ക്ലാസ് നിരീക്ഷിക്കാൻ നിഖില ടീച്ചറും ലാവണ്യ ടീച്ചറും വന്നിരുന്നു. വീഡിയോയുടെ സഹായത്താൽ ആണ് പാഠഭാഗം വിശദീകരിച്ചത്. നാലാമത്തെ വീട് ആര്യ ടീച്ചറുടെ ക്ലാസ് നിരീക്ഷിച്ചു. ഉച്ചയ്ക്ക് കുട്ടികളുടെ ഡാൻസ് പ്രാക്ടീസ് ഉണ്ടായിരുന്നു. അവരെ നിരീക്ഷിച്ചു. അഞ്ചാമത്തെ പീരീഡ് 8 A ൽ എക്‌സിറ്റു കൺസർവേഷനെ കുറിച്ച് പഠിപ്പിച്ചു. ആറാമത്തെ പിരീഡ് ശ്രീലക്ഷ്മി ടീച്ചറിന്റെ ക്ലാസ് നിരീക്ഷിച്ചു. ടീച്ചർ നല്ല creative ആയായിരുന്നു ക്ലാസ്സ് എടുത്തത്. വൈകുന്നേരം നാലുമണിക്ക് ബെല്ലടിക്കുകയും 4.15ന് സ്കൂളിൽ നിന്നും പുറത്തിറങ്ങുകയും ചെയ്തു.