Teaching practice weekly experience (8th week)
23/01/2024
Monday
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ 33th ദിവസമായിരുന്നു. രണ്ടാമത്തെ പിരീഡ് 8I ൽ ഫ്രീ കിട്ടുകയും ആർത്തവത്തെ കുറച്ച് പഠിപ്പിക്കുകയും ചെയ്തു. നാലാമത്തെ പിരീഡ് 8 A ൽ ഫ്രീ കിട്ടുകയും പരിസ്ഥിതി സംഘടനകളെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് school based activity ചെയ്തു. അതിൻറെ ഭാഗമായി ഔഷധസസ്യങ്ങൾ നടുകയാണ് ഞങ്ങൾ ചെയ്തത്. കുട്ടികളുടെ സഹായത്താൽ ഔഷധ ചെടികൾ സ്കൂൾ പരിസരത്ത് നട്ടു.
24/01/2024
Tuesday
ടീച്ചിംഗ് പ്രാക്ടീസിന്റെ 34ത് ദിനമായിരുന്നു ഇന്ന്. രണ്ടാമത്തെ പിരീഡ് 8A ൽ ഫ്രീ കിട്ടുകയും കുട്ടികൾക്ക് പഠിപ്പിച്ചത് വരെയുള്ള നോട്ട് നൽകുകയും ചെയ്തു. രണ്ടാമത്തെ പിരീഡ് little kites ലെ കുട്ടികൾ അവതരിപ്പിച്ച ഒരു ഫ്ലാഷ് മോബ് ഉ ണ്ടായിരുന്നു. നാലാമത്തെ പിരീഡ് PT sir വന്നു. 8I ലെ കുട്ടികളെ ഗ്രൗണ്ടിൽ കൊണ്ടു വന്ന് നിരവധി ഗെയിംസ് കളിപ്പിച്ചു. ഉച്ചയ്ക്ക് ധന്യ ടീച്ചർ ഒബ്സർവേഷന് വന്നു. അഞ്ചാമത്തെ പിരീഡ് എൻറെ ക്ലാസ് നിരീക്ഷിച്ചു. അവസാന പീരീഡ് 8A ൽ കുട്ടികൾക്ക് ബാക്കിയുള്ള നോട്ടുകൾ നൽകി.
25/01/2024
Wednesday
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ 35th ദിനം ആയിരുന്നു. രണ്ടാമത്തെ പിരീഡ് 8A ൽ കുട്ടികൾക്ക് റിവിഷൻ നടത്തി. വൈകുന്നേരം എല്ലാ കുട്ടികളുടെയും ക്ലാസ് ഫോട്ടോ എടുക്കുകയുണ്ടായി. അതിനോടൊപ്പം നമ്മൾ ട്രെയിനീസിന്റെ എല്ലാവരുടെയും ഫോട്ടോയും എടുത്തു തന്നു. അവസാന പിരീഡ് 8I ൽ parturition എന്ന പാഠഭാഗം പഠിപ്പിച്ചു. വീഡിയോയുടെ സഹായത്തോടെയാണ് പാഠഭാഗം അവതരിപ്പിച്ചത്. അവസാന പിരീഡ് ആയതിനാൽ സമയം ക്രമീകരിച്ച് എടുക്കുവാൻ കഴിഞ്ഞില്ല.
27/01/2024
Friday
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ 36th ദിനം ആയിരുന്നു. രണ്ടാമത്തെ പിരീഡ് 8I ൽ കൗമാരം എന്ന പാഠഭാഗം പഠിപ്പിച്ചു. മൂന്നാമത്തെ പിരീഡ് 8A ൽ ഫ്രീ കിട്ടുകയും വൈവിധ്യം നിലനിൽപ്പിന് എന്ന പാഠഭാഗം സ്മിത ടീച്ചർ പഠിപ്പിച്ചതിന്റെ ബാക്കി മുതൽ പഠിപ്പിച്ചു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. ആറാമത്തെ പിരീഡ് 8I ൽ ഫ്രീ കിട്ടുകയും അനീമിയ എന്ന പാഠഭാഗം പഠിപ്പിക്കുകയും ചെയ്തു. 4.15 ന് സ്കൂളിൽ നിന്നും പുറത്തിറങ്ങി.