Teaching practice weekly experience ( 9th week)

30/01/2023
Monday

ഇന്ന് ടീച്ചിങ് പ്രാക്ടീസിന്‍റെ 37th ദിനമായിരുന്നു. മൂന്നാമത്തെ പിരീഡ് 8I ൽ ക്ലാസ് ഉണ്ടായിരുന്നു. കൗമാര കാലഘട്ടത്തിലെ ദുശീലങ്ങളെ കുറിച്ചാണ് ക്ലാസ്സ് എടുത്തത്. വീഡിയോയുടെ സഹായത്താൽ കുട്ടികൾക്ക് ബോധവൽക്കരണം നൽകി. കൗമാരത്തിലെ ദുശ്ശീലങ്ങളും അവയുടെ ദൂഷ്യവശങ്ങളും കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. അതിനുശേഷം JRC യിലെ കുട്ടികൾക്കുള്ള പരീക്ഷ നിരീക്ഷിക്കാൻ ഞങ്ങളെ ഏർപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം ക്ലാസ് ഒന്നും ഉണ്ടായിരുന്നില്ല. വൈകുന്നേരം 3:45ന് സ്കൂളിൽനിന്ന് പുറത്തിറങ്ങി.

31/01/2023
Tuesday 

ഇന്ന് ടീച്ചിങ് പ്രാക്ടീസിന്റെ 38 ആം ദിനം ആയിരുന്നു. ഇന്ന് എനിക്ക് രാവിലെ പിരിഡ് ഒന്നുമില്ലായിരുന്നു. നാലാമത്തെ പിരീഡ് 8 A യിൽ ഫ്രീ കിട്ടുകയും കുട്ടികൾക്ക് Acheivement test  നടത്തുകയും ചെയ്തു. കുട്ടികൾ നിശബ്ദരായി ഇരുന്നു പരീക്ഷയെഴുതി. അതിനുശേഷം ഉച്ചയ്ക്ക് ഉച്ച ഭക്ഷണം നൽകി. ലഹവിരുദ്ധ ക്ലബ്ബായ സമീക്ഷയുടെ നേതൃത്വത്തിൽ മയക്കുമരുന്ന് ഉപയോഗത്തെ സംബന്ധിച്ച ഒരു awareness class JRC കുട്ടികൾക്ക് നൽകി. വൈകുന്നേരം 8A ൽ ഏഴാം പിരീഡ്  കുട്ടികൾക്ക് സസ്യങ്ങളിലെ ലൈംഗിക പ്രത്യുൽപാദന ഭാഗങ്ങളെ കുറിച്ച് പഠിപ്പിച്ചു. വൈകുന്നേരം 3. 45ന് സ്കൂളിൽ നിന്നും പുറത്തിറങ്ങി.

01/02/2023
Wednesday 

ഇന്ന് ടീച്ചിങ് പ്രാക്ടീസിന്റെ 39 ആം ദിനം ആയിരുന്നു. രണ്ടാമത്തെ  പിരീഡ് 8A  ൽ ക്ലാസ് ഉണ്ടായിരുന്നു. കുട്ടികൾക്ക് ഇന്നലെ നടത്തിയ പരീക്ഷയുടെ ആൻസർ ഷീറ്റ് നൽകി. ശ്രീനന്ദനും ജോബിനും ഉയർന്ന മാർക്ക് വാങ്ങി. അതിനുശേഷം കുട്ടികൾക്ക് നോട്ടുകൾ നൽകി. ഉച്ചയ്ക്കുശേഷം ഏഴാമത്തെ പിരീഡ് 8I ൽ പ്രത്യുൽപാദനത്തിന്റെ പാഠഭാഗം കുട്ടികൾക്ക് ടെസ്റ്റ് പേപ്പർ പറഞ്ഞിരുന്നു. പക്ഷേ ഒരു സാറിൻറെ സെൻറ് ഓഫ് ഉള്ളതിനാൽ കുട്ടികളെ മൂന്നുമണിക്ക് സ്കൂൾ വിട്ടു.

02/02/2023
Thursday

ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ നാൽപതാം ദിവസമായിരുന്നു. നാലാമത്തെ പിരീഡ് 8I ൽ കയറുകയും കുട്ടികൾക്ക് നോട്ട് നൽകുകയും ചെയ്തു. ഉച്ചയ്ക്കുശേഷം അഞ്ചാമത്തെ പിനിയുടെ 8A യിൽ കയറി ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തി. അതിനുശേഷം കുട്ടികൾക്ക് വീഡിയോയുടെ സഹായത്താൽ സസ്യങ്ങളിലെ ബീജസoയോഗത്തെക്കുറിച്ച് പഠിപ്പിച്ചു. വൈകുന്നേരം 3.30ന് സ്കൂളിൽ നിന്നും പുറത്തിറങ്ങി.

Popular posts from this blog