Teaching practice weekly experience(10th week)

06/02/2023
Monday 

ഇന്ന് 9. 20ന് സ്കൂളിൽ എത്തിച്ചേർന്നു. രാവിലെ ആദ്യത്തെ പിരീഡ് 8 A ൽ ക്ലാസ് ഉണ്ടായിരുന്നു.പ്രത്യുൽപാദനത്തെക്കുറിച്ച് പഠിപ്പിച്ചു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് സോഷ്യൽ സയൻസുകാരുടെ സാർ ഒബ്സർവേഷന് വന്നിരുന്നു. വൈകുന്നേരം പിരീഡ് ഒന്നുമില്ലായിരുന്നു.

07/02/2023
Tuesday 

ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ 43th ദിവസമായിരുന്നു. ആദ്യത്തെ പിരീഡ് 8A ൽ ക്ലാസ് ഉണ്ടായിരുന്നു.കുട്ടികൾക്ക് നോട്ടുകൾ നൽകി. നാലാമത്തെ പിരീഡ് റെമഡിയൽ ടീച്ചിംഗ് നടത്തി. അവസാന  പിരീഡ് 8A ൽ ക്ലാസ് ഉണ്ടായിരുന്നു. സ്മിത ടീച്ചർ എൻറെ ക്ലാസ് observe ചെയ്തു. 3.45 ന് സ്കൂളിൽ നിന്നും പുറത്തിറങ്ങി.

08/02/2023
Wednesday 

ഇന്ന് ടീം പ്രാക്ടീസിന്റെ അവസാന ദിനം (44th) ആയിരുന്നു. രണ്ടാമത്തെ പിരീഡ് 8 A യിൽ കയറി കുട്ടികൾക്ക് മിട്ടായി വിതരണം ചെയ്തു. ഉച്ചയ്ക്ക് HM നെ കൊണ്ട് കോളേജിൽ നിന്നും നൽകിയ ഇവാലുവേഷൻ സീറ്റ് കൊടുക്കുകയും ടീച്ചർ അത് പൂരിപ്പിച്ച് സീൽ അടിച്ചു ഞങ്ങൾക്ക് നൽകുകയും ചെയ്തു. അതിനുശേഷം സ്കൂളിലെ അധ്യാപകർക്ക് ലഡ്ഡു വിതരണം ചെയ്തു. അവസാന പിരീഡ് 8I ൽ കയറി കുട്ടികൾക്ക് മിഠായി നൽകി. ശേഷം ഞങ്ങൾ ട്രെയിനീസ് എല്ലാവരും ഫോട്ടോ എടുത്തു. സ്കൂളിലെ അധ്യാപിക അനധ്യാപകരോട് എല്ലാവരോടും യാത്ര പറഞ്ഞു വളരെ സങ്കടത്തോടെ സ്കൂളിൽ നിന്നും പുറത്തിറങ്ങി. ടീച്ചിംഗ് പ്രാക്ടീസിന്റെ മറക്കാൻ കഴിയാത്ത ഓർമ്മകൾ സമ്മാനിച്ച 44 ദിനങ്ങൾ അങ്ങനെ അവസാനിച്ചു.

Popular posts from this blog