Teaching practice phase 2 ; Weekly experience (first week)

14 -06- 2023
Wednesday 
ഇന്ന് നാലാം സെമസ്റ്റർ ടീച്ചിംഗ് പ്രാക്ടീസ് തുടങ്ങി. എനിക്ക് അവനവഞ്ചേരി സ്കൂൾ ആണ് ലഭിച്ചത്. 9 മണിക്ക് സ്കൂളിൽ എത്തിച്ചേരുകയും എച്ച് എമ്മിന് രജിസ്റ്റർ കൈമാറുകയും ചെയ്തു. ടീച്ചർമാരുടെ സ്റ്റാഫ് റൂമിൽ ഇരിക്കുവാൻ ഞങ്ങൾക്ക് അനുവാദം ലഭിച്ചു. ആദ്യത്തെ പീരീഡ് 8 B യിൽ ക്ലാസ് ഉണ്ടായിരുന്നു. മാതൃകയുടെ സഹായത്തോടെയാണ് കുട്ടികളെ പഠിപ്പിച്ചത്. സമയക്രമം പാലിച്ചു തന്നെ എടുക്കാൻ സാധിച്ചു.
15- 06- 2023
Thursday 
ഇന്ന് സീനിയർ ടീച്ചർ ഞങ്ങളുടെ ടൈംടേബിൾ എഴുതി വാങ്ങി സബ്സ്റ്റിറ്റ്യൂഷൻ പിരീഡുകൾ നൽകി. ആറാമത്തെ പിരീഡ് 8D ഉം അഞ്ചാമത്തെ പിരീഡ് 9F ഉം കിട്ടി. രാവിലെ അസംബ്ലി ഉണ്ടായിരുന്നു. ഡെങ്കിപ്പനി പടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി അതിനോടനുബന്ധിച്ച് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. അതുപോലെതന്നെ വീടുകളിലും ക്ലാസുകളിലും ഡ്രൈ ഡേ ആചരിക്കണം എന്നും HM കുട്ടികളോട് പറഞ്ഞു.
16-06-2023
Friday
ഇന്ന് maths ഡിപ്പാർട്ട്മെൻ്റിന് അവരുടെ ടീച്ചർ ഒബ്സർവേഷൻ വന്നു. രണ്ടാമത്തെ പിരീഡ് 9 D ൽ ക്ലാസ് ഉണ്ടായിരുന്നു. ആ ക്ലാസ്സിൽ 54 കുട്ടികൾ ഉണ്ടായിരുന്നു. വളരെ നല്ല ക്ലാസ് ആയിരുന്നു കുട്ടികളെല്ലാം നല്ലപോലെ പ്രതികരിച്ചു. അഞ്ചാമത്തെ പിരീഡ് 8G യിലും ആറാമത്തെ പിരീഡ് 9F ലും സബ്സ്റ്റിറ്റ്യൂഷൻ കയറി.

Popular posts from this blog