Teaching practice weekly experience (second week)
19/06/2023
Monday
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിൻ്റെ നാലാം ദിവസം ആയിരുന്നു. ഇന്ന് സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ആയിരുന്നു അസംബ്ലി. വായന ദിനവുമായി ബന്ധപ്പെട്ട പരിപാടികളും ഉണ്ടായിരുന്നു. രണ്ടാമത്തെ പിരീഡ് എട്ട് 8B ൽ ക്ലാസ് ഉണ്ടായിരുന്നു. വീഡിയോയുടെ സഹായത്താൽ കോശാംഗങ്ങളെ കുറിച്ചാണ് പഠിപ്പിച്ചത്. അഞ്ചാമത്തെ പിരീഡ് 9D യിൽ ഗ്ലൂക്കോസിന്റെ രാസമാറ്റങ്ങളെ കുറിച്ച് പഠിപ്പിച്ചു.
20/06/2023
Tuesday
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ അഞ്ചാം ദിവസമായിരുന്നു. ഇന്നെനിക്ക് പിരിയഡ് ഇല്ലാത്ത ദിവസം ആയിരുന്നു. രണ്ടാമത്തെ പിരീഡ് 8F ഉം നാലാമത്തെ പിരീഡ് 9D യും സബ്സ്റ്റ്യൂഷൻ കയറി.
21/06/2023
Wednesday
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ ആറാം ദിവസമായിരുന്നു. ഇന്ന് യോഗാ ദിനമായതിനാൽ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. അതിനോടനുബന്ധിച്ച് കുട്ടികളുടെ ഡാൻസ് പെർഫോമൻസ് ഉണ്ടായിരുന്നു. കൂടാതെ സാബു സാർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുകയുണ്ടായി. ഈ വർഷത്തെ യോഗാ ദിനത്തിൻറെ മോട്ടോ 'yoga for vasudaiva kudumbakam' എന്നാണ്. ആദ്യത്തെ പിരീഡ് 8B ൽ മർമ്മം എന്ന പാഠഭാഗത്തെക്കുറിച്ച് മാതൃകയുടെ സഹായത്താൽ പഠിപ്പിച്ചു. ആറാമത്തെ പിരീഡ് 9F ൽ സബ്സ്റ്റ്യൂഷൻ കയറി.
22/06/2023
Thursday
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ ഏഴാം ദിവസമായിരുന്നു. ഇന്ന് രാവിലെ അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ സ്കൂളിൽ മാതൃഭൂമി പത്രം പ്രകാശനം ചെയ്യുകയുണ്ടായി. കൂടാതെ അസംബ്ലിയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. കുട്ടികളുടെ പത്രവായനയും Thought for the day ഉം ഉണ്ടായിരുന്നു.
23/06/2023
Friday
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ എട്ടാം ദിവസമായിരുന്നു. ഇന്ന് ഉച്ചവരെ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. ഉച്ചവരെ ക്ലാസ് മുറികളെല്ലാം വൃത്തിയാക്കി. ഡ്രൈ ഡേ ആയിരുന്നു. ഉച്ചയ്ക്കുശേഷം സ്കൂൾ വിട്ടു.