Teaching practice weekly experience (Third week)

26/06/2023
Monday
ഇന്ന് ടീച്ചിങ് പ്രാക്ടീസിന്റെ ഒമ്പതാം ദിവസം ആയിരുന്നു. രാവിലെ ധന്യ ടീച്ചർ ഒബ്സർവേഷന് വന്നിരുന്നു. പക്ഷേ സ്പെഷ്യൽ അസംബ്ലി കാരണം ആദ്യത്തെ പിരീഡിൽ ഉള്ള ക്ലാസ് കാണാൻ സാധിക്കാത്തതിനാൽ ടീച്ചർ ആറ്റിങ്ങൽ ബോയ്സ് സ്കൂളിൽ പോയി. ദേശാഭിമാനി പത്രത്തിൻറെ പ്രകാശനവും കൂടാതെ ലഹരി വിരുദ്ധ ദിനത്തെ കുറിച്ചുള്ള പ്രാധാന്യവും അസംബ്ലിയിൽ പരാമർശിക്കുകയുണ്ടായി. ലഹരി വിരുദ്ധ പ്രതിജ്ഞയും ഉണ്ടായിരുന്നു. കൂടാതെ പത്താം ക്ലാസിലെ അപർണ എന്ന കുട്ടിയുടെ ഡാൻസ് പെർഫോമൻസും ഉണ്ടായിരുന്നു. രണ്ടാമത്തെ പിരീഡ് 8 B യിൽ കയറി പ്രോകാരിയോട്ടുകളെയും യൂക്കാരിയൂട്ടുകളെയും  കുറിച്ച് പഠിപ്പിച്ചു. Concept attainment model ആണ് പഠിപ്പിച്ചത്. മൂന്നാമത്തെ പിരീഡും അഞ്ചാമത്തെയും ആറാമത്തെയും പിരീഡും 9B യിൽ ക്ലാസ് ലഭിച്ചു. ഗ്ലൂക്കോസിന്റെ രാസ മാറ്റങ്ങളെ കുറിച്ചും സമുദ്രത്തിലെ ആവാസ വ്യവസ്ഥയെ കുറിച്ചും കണ്ടൽ വനങ്ങളെ കുറിച്ചും പഠിപ്പിച്ചു.

27/06/2023
Tuesday
                 💦"The raniny day"⛈️
ഇന്ന് രാവിലെ മഴയായതുകാരണം വളരെ ബുദ്ധിമുട്ടി ആണ് സ്കൂളിൽ എത്തിച്ചേർന്നത്. രണ്ടാമത്തെ പിരീഡ് ആയപ്പോൾ റാണി ടീച്ചർ ക്ലാസ് ഒബ്സർവേഷൻ വന്നു. മൂന്നാമത്തെ പിരീഡ് എൻറെ ക്ലാസും സ്നേഹയുടെ ക്ലാസും നിരീക്ഷിച്ചു. നാലാമത്തെ പിരീഡ് വിജിയുടെയും സബ്ജയുടെയും ക്ലാസ്സ് നിരീക്ഷിച്ചു. എൻറെ ക്ലാസിന് വലിയ പോരായ്മകൾ ഒന്നും ടീച്ചർ പറഞ്ഞില്ല. എട്ടാം ക്ലാസിൽ ജൈവകണത്തെക്കുറിച്ചാണ് ഞാൻ പഠിപ്പിച്ചത്. ഇന്ന് രണ്ടാമത്തെ പിരീഡ് JRC യുടെ സ്ക്രീനിംഗ് ടെസ്റ്റും ഉണ്ടായിരുന്നു.

29/06/2023
Thursday 
ഇന്ന് ബക്രീദിന്റെ അവധിയായതിനാൽ സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നില്ല.

30/06/2023
Friday
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ പന്ത്രണ്ടാം ദിവസമായിരുന്നു. രണ്ടാമത്തെ പിരീഡ് 9D യിൽ കയറി ടെസ്റ്റ് പേപ്പർ ഇട്ടു. നാലാമത്തെ പിരീഡ് 9B യിൽ കയറി ടെസ്റ്റ് പേപ്പർ ഇട്ടു. വേറെ ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല.

Popular posts from this blog