Teaching practice Weekly experience (4th week)

03/07/2023
Monday
ഇന്ന് 8:45 നു സ്ളിൽ എത്തിച്ചേർന്നു. രാവിലെ തന്നെ കനത്ത മഴയായിരുന്നു. ആദ്യത്തെ 8B യിൽ കയറി ജന്തു കോശത്തെ കുറിച്ച് പഠിപ്പിച്ചു. Ppt യുടെ സഹായത്താലാണ് പഠിപ്പിച്ചത്. നാലാമത്തെ പിരീഡ് 9B യിൽ കയറി ദഹന വ്യവസ്ഥയുടെ ഭാഗങ്ങളെ കുറിച്ച് പഠിപ്പിച്ചു. ചാർട്ടിന്റെ സഹായത്താലാണ് പഠിപ്പിച്ചത്. അഞ്ചാമത്തെ പിരീഡ് 9D എൽ കയറി പല്ലിൻ്റെ ഘടനയെ കുറിച്ച് പഠിപ്പിച്ചു. ആറാമത്തെ പിരീഡ് 9B യിൽ കയറി വിവിധതരം പല്ലുകളെ കുറിച്ച് പഠിപ്പിച്ചു. Reinforcement കുറവായിരുന്നു. കുട്ടികൾ നല്ല പ്രതികരണം ഉണ്ടായിരുന്നു.

04/07/2023
Tuesday 
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ പതിനാലാം ദിവസമായിരുന്നു. രാവിലെ മുതൽ കനത്ത മഴയായിരുന്നു. ഇന്നെനിക്ക് ക്ലാസ് ഒന്നുമില്ലാത്ത ദിവസമായിരുന്നു. അഞ്ചാമത്തെ പിരീഡ് വിജി ടീച്ചറിന്റെ ക്ലാസ് നിരീക്ഷിക്കാൻ പോയി. ടീച്ചർ നന്നായി  ക്ലാസ് എടുത്തു. അവസാന പിരീഡ് 9B യിൽ സബ്സ്റ്റ്യൂഷൻ ലഭിച്ചു. മലയാളം പീരിഡ് ആയതിനാൽ കുട്ടികളെ കൊണ്ട് പാഠഭാഗം വായിപ്പിച്ചു.

05/07/2023
Wednesday 
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ പതിനഞ്ചാം ദിവസമായിരുന്നു. രാവിലെ ആദ്യത്തെ പിരീഡ് 8B യിൽ കോശ വൈവിധ്യവൽക്കരണത്തെക്കുറിച്ച് പഠിപ്പിച്ചു. പവർ പോയിന്റിന്റെ സഹായത്തോടെയാണ് പാഠഭാഗം അവതരിപ്പിച്ചത്. കുട്ടികൾ നല്ല പ്രതികരണം ആയിരുന്നു. അഞ്ചാമത്തെ പിരീഡ് 8B യിൽ ടെസ്റ്റ് പേപ്പർ ഇട്ടു. ഏഴാമത്തെ പിരീഡ് 9 B യിൽ സബ്സ്റ്റിറ്റ്യൂഷൻ ഉണ്ടായിരുന്നു. ടെസ്റ്റ് പേപ്പർ നടത്തിയതിന്റെ പേപ്പർ നൽകുകയും ചെയ്തു. കൂടാതെ ഉച്ചയ്ക്ക് കുട്ടികളുടെ റേഡിയോ പരിപാടിയും ഉണ്ടായിരുന്നു.

06/07/2023
Thursday 
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ പതിനാറാം ദിവസം ആയിരുന്നു. ആദ്യത്തെ പീരീഡ് സ്നേഹ ടീച്ചറിന്റെ ക്ലാസ്സ് നിരീക്ഷിക്കാൻ പോയി. 8 A യിൽ ടീച്ചർ ഇന്നവേറ്റീവ് ആയിട്ടായിരുന്നു ക്ലാസ് എടുത്തത്. മാപ്പിളപ്പാട്ടിന്റെ രൂപത്തിൽ ജന്തു കലയെ കുറിച്ച് ടീച്ചർ പഠിപ്പിച്ചു. നാലാമത്തെ പിരീഡ് 9B യിൽ പല്ലിന്റെ ഘടനയെ കുറിച്ച് പഠിപ്പിച്ചു. ചാർട്ടിന്റെ സഹായത്താൽ ആണ് പഠിപ്പിച്ചത്. ഏഴാമത്തെ പിരീഡ് 9 B യിൽ ദഹനത്തിൽ ഉമിനീരിന്റെ പങ്കിനെ കുറിച്ച് പഠിപ്പിച്ചു. പവർ പോയിന്റിന്റെ സഹയാത്താൽ കുട്ടികൾക്ക് പാഠഭാഗം വിവരിച്ചു കൊടുത്തു.

07/07/2023
Friday 
ഇന്ന് രാവിലെ ധന്യ ടീച്ചർ ക്ലാസ് ഒബ്സർവേഷന് വന്നു.രണ്ടാമത്തെ പിരീഡ് 9B യിൽ ആഹാരവിഴുങ്ങുന്ന രീതിയെക്കുറിച്ച് പഠിപ്പിച്ചു. നല്ല അഭിപ്രായമായിരുന്നു ടീച്ചർ പറഞ്ഞത്. Ppt യുടെ സഹായത്താലാണ് ക്ലാസ് എടുത്തത്. ഉച്ചയ്ക്ക് പ്രോജക്ടിനെ കുറിച്ചുള്ള വിവരങ്ങൾ വിനോദ സാറിനോട് തിരക്കി. ഡാറ്റ കളക്ഷൻ കുറച്ച് ചെയ്യുവാൻ കഴിഞ്ഞു. ഉച്ചയ്ക്ക് മാത്തസ് ടീച്ചർ ഒബ്സർവേഷന് വന്നു. വൈകുന്നേരം 4 മണിക്ക് സ്കൂളിൽ നിന്നും പുറത്തിറങ്ങി.

Popular posts from this blog