Teaching practice Weekly experience (5th week)

10/07/2023
Monday
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ പതിനെട്ടാം ദിവസമായിരുന്നു. ആദ്യത്തെ പീരീഡ് 8B യിൽ വിത്തു കോശങ്ങളെ കുറിച്ച് പഠിപ്പിച്ചു. പവർ പോയിന്റിന്റെ സഹായത്താൽ ആണ് പഠിപ്പിച്ചത്. കുട്ടികൾ നല്ല പ്രതികരണം ആയിരുന്നു. സമയം ക്രമീകരിച്ച് ക്ലാസ് എടുക്കാൻ സാധിച്ചു. ഉച്ചയ്ക്ക് ടീച്ചർമാരുടെ സ്റ്റാഫ് മീറ്റിംഗ് ഉണ്ടായിരുന്നു. ഞങ്ങൾക്കും അതിൽ പങ്കുചേരാൻ സാധിച്ചു. അഞ്ചാമത്തെ പിരീഡ് 9D യിൽ ആമാശയ രസത്തെക്കുറിച്ച് പഠിപ്പിച്ചു. കുട്ടികൾ മാസ് ആൻസറിംഗ് ഉണ്ടായിരുന്നു. സ്നേഹ ടീച്ചർ ക്ലാസ് നിരീക്ഷിക്കാൻ ചെയ്യാൻ വന്നിരുന്നു.

11/07/2023
Tuesday 
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ പ്രാക്ടീസിന്റെ പത്തൊൻപതാം ദിവസമായിരുന്നു. രാവിലെ 9A യിൽ സ്നേഹ ടീച്ചറിന്റെ ക്ലാസ് നിരീക്ഷിക്കുവാൻ പോയി. ആഹാരം അന്നനാളത്തിലൂടെ എന്ന പാഠഭാഗമാണ് ടീച്ചർ പഠിപ്പിച്ചത്. വീഡിയോയുടെ സഹായത്താൽ നല്ല രീതിയിൽ ടീച്ചർ ക്ലാസ്സ് എടുത്തു. കൃത്യമായി സമയം ക്രമീകരിച്ച് പഠിപ്പിക്കുവാനും ടീച്ചറിന് കഴിഞ്ഞു. ഉച്ചയ്ക്ക് ശേഷം അഞ്ചാമത്തെ പിരീഡ് വിജി ടീച്ചറിന്റെ ക്ലാസ്സ് പരീക്ഷിക്കുവാൻ പോയി. ഇന്നവേറ്റീവ് ആയിട്ടായിരുന്നു ടീച്ചർ ക്ലാസ് എടുത്തത്. പവർ പോയിന്റിന്റെ സഹായത്തോടെ കഥപോലെ 'പുതിയ സംഖ്യകൾ' എന്ന പാഠഭാഗം ടീച്ചർ എടുത്തു. ക്ലാസിന്റെ അവസാനം കാർഡ്ബോർഡിൽ സംഖ്യകളുമായി ബന്ധപ്പെട്ട ഒരു വർക്കും ടീച്ചർ പ്രദർശിപ്പിച്ചു. കുട്ടികൾക്ക് പാഠഭാഗം ക്രോഡീകരിച്ച് ആശയം മനസ്സിലാക്കുവാൻ ഇത് സാധിച്ചു. ടീച്ചറിന്റേത് നല്ല ക്ലാസ്സ് ആയിരുന്നു.

12/07/2023
Wednesday 
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ ഇരുപതാം ദിവസമായിരുന്നു. രാവിലെ 8 B യിൽ ഇന്നവേറ്റീവ് ആയിട്ട് കോമിക് വീഡിയോയുടെ സഹായത്തോടെ ജന്തു കലകളെ കുറിച്ചാണ് ക്ലാസ് എടുത്തത്. കുട്ടികൾ വീഡിയോ കാണാൻ വളരെ ഉത്സാഹഭരിതരായിരുന്നു. വിജി ടീച്ചറും സബ്ജ ടീച്ചറും എൻറെ ക്ലാസ് നിരീക്ഷിക്കുവാൻ വന്നു. വീഡിയോ ആയതിനാൽ കുട്ടികൾക്ക് ശ്രദ്ധയോടെ പാഠഭാഗം മനസ്സിലാക്കി കൊടുക്കൻ സാധിച്ചു. സമയം ക്രമീകരിച്ച് ക്ലാസ് തീർക്കുവാനും കഴിഞ്ഞു. രണ്ടാമത്തെ പിരീഡ് 8B യിൽ സബ്സ്റ്റിറ്റ്യൂഷൻ കിട്ടി. Ppt യുടെ സഹായത്തോടെ യോജക കലയെ കുറിച്ച് പഠിപ്പിച്ചു. നാലാമത്തെ പിരീഡ് 9B യിൽ സബ്സ്റ്റിറ്റ്യൂഷൻ കിട്ടുകയും ആമാശയരസം എന്ന പാഠഭാഗം പഠിപ്പിക്കുകയും ചെയ്തു. Ppt യുടെ സഹായത്തോടുകൂടിയാണ് പാഠഭാഗം പഠിപ്പിച്ചത്. കുട്ടികൾ നല്ല പ്രതികരണം ഉണ്ടായിരുന്നു. അവസാന പിരീഡ് 8B യിൽ സബ്സ്റ്റിറ്റ്യൂഷൻ കിട്ടുകയും മെരിസ്റ്റമിക കോശങ്ങളെയും പൂർണ്ണവളർച്ചയെത്തിയ കോശങ്ങളെയും കുറിച്ച് പഠിപ്പിച്ചു. അവസാന പിരീഡ് ആയതിനാൽ ക്രോഡീകരണം നടത്തുവാനുള്ള സമയം ലഭിച്ചില്ല.

13/07/2023
Thursday

ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ 21th ദിവസമായിരുന്നു. ആദ്യത്തെ പീരീഡ് 8D യിൽ അറ്റൻഡൻസ് എടുക്കുവാൻ പോയി. രണ്ടാമത്തെ പിരീഡ് 10B യിൽ കെമിസ്ട്രി പരീക്ഷ നടക്കുന്നുണ്ടായിരുന്നു അവ നിരീക്ഷിക്കുവാൻ ഏർപ്പെടുത്തി. പരീക്ഷ പേപ്പർ കളക്ട് ചെയ്ത് ബൈജു സാറിന് ഏൽപ്പിക്കുകയും ചെയ്തു. ഉച്ചയ്ക്ക് KSTA സംഘടനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് സംബന്ധിച്ചുള്ള പ്രസംഗം ഉണ്ടായിരുന്നു. അവസാന പിരീഡ് 9B യിൽ ആഹാരം ചെറുകുടലിൽ എന്ന പാഠഭാഗം പഠിപ്പിച്ചു. അവസാന പിരീഡ് ആയതിനാൽ പകുതി ആയപ്പോൾ ബെല്ലടിച്ചു. പാഠഭാഗം മുഴുവനായും പഠിപ്പിക്കുവാൻ കഴിഞ്ഞില്ല.

14/07/2023
Friday

ഇന്ന് രാവിലെ ഒന്നാമത്തെ പിരീഡ് സ്നേഹ ടീച്ചറിന്റെ ക്ലാസ് നിരീക്ഷിക്കുവാൻ പോയി. 9A യിൽ ആമാശയ രസത്തെ കുറിച്ചായിരുന്നു ടീച്ചർ ക്ലാസ് എടുത്തത്. വളരെ നല്ല ക്ലാസ് ആയിരുന്നു. കുട്ടികളെ നന്നായി ഉൾക്കൊള്ളിച്ചുകൊണ്ട് ചോദ്യങ്ങൾ ചോദിച്ച് ടീച്ചർ ക്ലാസ്സ് എടുത്തു. രണ്ടാമത്തെ പിരീഡ് 9D യിൽ ആഹാരം ചെറുകുടലിൽ എന്ന പാഠഭാഗം പഠിപ്പിച്ചു. കുട്ടികൾ നല്ല പ്രതികരണമായിരുന്നു ഉച്ചയ്ക്ക് ഉച്ച ഭക്ഷണവിതരണം നടത്തി. ഉച്ചയ്ക്കുശേഷം ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല.

Popular posts from this blog