Teaching practice Weekly experience (6th week)

18/07/2023
Tuesday 
ഇന്ന് ഉമ്മൻചാണ്ടിയുടെ മരണത്തോടനുബന്ധിച്ച് ക്ലാസ്സ് ഇല്ലായിരുന്നു

19/07/2023
Wednesday 

ഇന്ന് രാവിലെ ഷീബ ടീച്ചർ ക്ലാസ് ഒബ്സർവേഷന് വന്നു. വിജി ടീച്ചറിന്റെയും സബ്ജ ടീച്ചറിന്റെയും ക്ലാസുകൾ ടീച്ചർ നിരീക്ഷിച്ചു. ആദ്യത്തെ പീരീഡ് 8B യിൽ കുട്ടികൾക്ക് നോട്ടുകൾ നൽകി. നാലാമത്തെ പിരീഡ് വിജി ടീച്ചറിന്റെ ക്ലാസ് നിരീക്ഷിക്കുവാൻ പോയി. ടീച്ചർ നന്നായി ക്ലാസ് എടുത്തു. ചാർട്ടിന്റെ സഹായത്തോടെയാണ് ടീച്ചർ ക്ലാസ് എടുത്തത്. ഉച്ചയ്ക്ക് ശേഷം ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഏഴാമത്തെ പിരീഡ് സബ്ജ ടീച്ചറിന്റെ ക്ലാസ് നിരീക്ഷിച്ചു. സമവാക്യത്തെ കുറിച്ചാണ് ടീച്ചർ ക്ലാസ് എടുത്തത്. സമയം ക്രമീകരിച്ച് ക്ലാസെടുക്കുവാൻ ടീച്ചറിന് കഴിഞ്ഞു. നല്ല ക്ലാസ്സ് ആയിരുന്നു. ചാർട്ടിന്റെ സഹായത്തോടെ പാഠഭാഗം അവതരിപ്പിക്കുകയും ആക്ടിവിറ്റികൾ നൽകുകയും ചെയ്തു.

20/07/2023
Thursday 
 ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ 25th ദിവസമായിരുന്നു. ആദ്യ പിരീഡ് സ്നേഹ ടീച്ചറിന്റെ ക്ലാസ് നിരീക്ഷിച്ചു. എട്ടാം ക്ലാസ്സിൽ സംവഹന കലകളെ കുറിച്ചാണ് ടീച്ചർ പഠിപ്പിച്ചത്. പവർ പോയിന്റിന്റെ സഹായത്തോടുകൂടി ടീച്ചർ നല്ല രീതിയിൽ ക്ലാസ് എടുത്തു. നാലാമത്തെ പിരീഡ് ധന്യ ടീച്ചർ ഒബ്സർവേഷന് വന്നു. നാലാമത്തെ പിരീഡ് സ്നേഹ ടീച്ചറിന്റെയും അഞ്ചാമത്തെ പിരീഡ് എൻറെ ക്ലാസും ടീച്ചർ നിരീക്ഷിച്ചു. എട്ടാം ക്ലാസിൽ മോഡലിന്റെ സഹായത്തോടെ സസ്യ കലകളെ കുറിച്ചാണ് ഞാൻ പഠിപ്പിച്ചത്. നല്ല രീതിയിൽ സമയം ക്രമീകരിച്ച് എനിക്ക് ക്ലാസ് എടുക്കുവാൻ കഴിഞ്ഞു. ആറാമത്തെ പിരീഡ് സബ്ജ ടീച്ചറിന്റെ ക്ലാസ് നിരീക്ഷിച്ചു. ചാർട്ടിന്റെ സഹായത്തോടെ angle bisectors നെ കുറിച്ചാണ് ടീച്ചർ പഠിപ്പിച്ചത്. കുട്ടികൾ നല്ല പ്രതികരണം ആയിരുന്നു. ഏഴാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ ആമാശ രസത്തെക്കുറിച്ച് പഠിപ്പിച്ചു. പവർ പോയിന്റിന്റെ സഹായത്തോടെയാണ് പഠിപ്പിച്ചത്. അവസാന പിരീഡ് ആയതിനാൽ സമയം ക്രമീകരിച്ച് എടുക്കുവാൻ കഴിഞ്ഞില്ല. കൂടാതെ കുട്ടികൾ ബഹളവുമായിരുന്നു.

21/07/2023
Friday

രണ്ടാമത്തെ പിരീഡ് 9D യിൽരണത്തെക്കുറിച്ച് പഠിപ്പിച്ചു. ചെറുകുടലിലെ വില്ലസുകളിൽ നടക്കുന്ന പലതരത്തിലുള്ള ആഗീരണത്തെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. മൂന്നാമത്തെ പീരീഡ് 9B യിൽ പോസ്റ്റ് ഘടകങ്ങളുടെ ആഗീരണത്തെക്കുറിച്ച് പഠിപ്പിച്ചു. വീഡിയോയുടെ സഹായത്തോടെയാണ് പാഠഭാഗം അവതരിപ്പിച്ചത്. പവർ പോയിന്റിന്റെയും ആക്ടിവിറ്റി കാടിന്റെയും സഹായത്തോടെ പ്രവർത്തനങ്ങൾ നൽകി. കുട്ടികൾ എല്ലാം നല്ല രീതിയിൽ ചെയ്തു. അഞ്ചാമത്തെ പിരീഡ് 9B യില്‍ ഡിഫ്യൂഷനെ കുറിച്ച് പഠിപ്പിച്ചു. പവർ പോയിന്റിന്റെ സഹായത്തോടുകൂടിയാണ് പാഠഭാഗം അവതരിപ്പിച്ചത്. ചെറിയ പാഠഭാഗം ആയതിനാൽ വളരെ വേഗം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ സാധിച്ചു. ആറാമത്തെ പീരീഡ് വിജി ടീച്ചറിന്റെയും ഏഴാമത്തെ പിരീഡ്  സബ്ജ ടീച്ചറിന്റെയും ക്ലാസുകൾ നിരീക്ഷിച്ചു.

Popular posts from this blog