Teaching practice Weekly experience (7th week)
24/07/2023
Monday
ആദ്യത്തെ പീരിഡ് 8B യിൽ അവയവ വ്യവസ്ഥയെ കുറിച്ച് പഠിപ്പിച്ചു. Inductive thinking model ൻ്റെ സഹായത്തോടെയാണ് പഠിപ്പിച്ചത്. അവയവങ്ങളെയും അവയവ്യവസ്ഥകളെയും കുട്ടികളെ കൊണ്ട് തരംതിരിക്കുകയും അവയെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. മൂന്നാമത്തെ പിരീഡ് സ്നേഹ ടീച്ചറിന്റെ ക്ലാസ് നിരീക്ഷിച്ചു. Innovative work ടീച്ചർ ക്ലാസിൽ പ്രദർശിപ്പിച്ചു. നാലാമത്തെ പിരീഡ് 9B യിൽ ഓസ്മോസിസിനെ കുറിച്ച് inquiry training model ൻ്റെ സഹായത്തോടെ പഠിപ്പിച്ചു. കഥ രൂപത്തിൽ പാഠഭാഗത്തിലേക്ക് കടക്കുകയും ചോദ്യങ്ങൾ വഴി ഓസ്മോസിസ് എന്ന ആശയത്തിൽ എത്തിച്ചേരുകയും ചെയ്തു. അഞ്ചാമത്തെ പിരീഡ് 9D യിൽ ഹൃദയത്തിൻറെ ഘടനയെ കുറിച്ച് പഠിപ്പിച്ചു. കുട്ടികൾ നല്ല രീതിയിൽ involve ചെയ്തു.
25/07/2023
Tuesday
ആദ്യത്തെ പീരീഡ് സ്നേഹ ടീച്ചറിന്റെ കൂടെ 9A യിൽ Achivement test നടത്തുവാൻ പോയി. ഞാൻ കുട്ടികളെ നിരീക്ഷിച്ചു. ശേഷം മൂന്നാമത്തെ പിരീഡ് 9B യിൽ ഫ്രീ കിട്ടുകയും ആക്ടീവ് ട്രാൻസ്പോർട്ട് എന്ന പാഠഭാഗം പഠിപ്പിക്കുകയും ചെയ്തു. Ppt യുടെ സഹായത്താലാണ് പാഠഭാഗം അവതരിപ്പിച്ചത്. കുട്ടികൾ നല്ല പ്രതികരണം ആയിരുന്നു. ഗ്രൂപ്പ് പ്രവർത്തനവും കുട്ടികൾ നല്ലപോലെ ചർച്ച ചെയ്ത് എഴുതുകയുണ്ടായി. ഉച്ചയ്ക്ക് പ്രോജക്ടിനെ കുറിച്ചുള്ള വിവരങ്ങൾ സാബുസാറിൽ നിന്നും ശേഖരിച്ചു. ഏഴാമത്തെ പിരീഡ് 9B യിലെ കുട്ടികളുടെ ഐഡി കാർഡ് വിതരണം ചെയ്യുവാൻ ശ്രുതി ടീച്ചർ ഏർപ്പെടുത്തി. അതിനാൽ അവ കുട്ടികൾക്ക് നൽകുകയും തെറ്റുള്ള കുട്ടികളുടെ പേര് രേഖപ്പെടുത്തുകയും ചെയ്തു.
26/07/2023
Wednesday
ഇന്ന് ആദ്യത്തെ പീരീഡ് 8B യിൽ Achievement test നടത്തി. കോശജാലങ്ങൾ എന്ന പാഠഭാഗം 25 മാർക്കിനാണ് കുട്ടികൾക്ക് നടത്തിയത്. കുട്ടികൾ നന്നായി പരീക്ഷ എഴുതി. ശേഷം മൂന്നാമത്തെ പിരീഡ് 9B യിൽ ഫ്രീ കിട്ടുകയും ആഹാരം വൻകുടലിൽ എന്ന പാഠഭാഗം പഠിപ്പിക്കുകയും ചെയ്തു. Ppt യുടെ സഹായത്തോടെ പാഠഭാഗം അവതരിപ്പിച്ചു. ഗ്രൂപ്പ് പ്രവർത്തനമായി പോസ്റ്റർ ആണ് നൽകിയത്. ഓരോ ഗ്രൂപ്പും വ്യത്യസ്തമായി പോസ്റ്റർ നിർമ്മിച്ചു. കുട്ടികൾ നല്ല പ്രതികരണവും ആയിരുന്നു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. ഉച്ചയ്ക്കുശേഷം ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല.
27/07/2023
Thursday
ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഒന്നാമത്തെ പിരീഡ് 9B യിൽ രാവിലെ ക്വിസ് മത്സരം നടത്തി. ഭാഷാപ്രാവിണ്യം ഉള്ള കുട്ടികളെ തിരഞ്ഞെടുക്കാനായി വാഗ്മയം എന്ന ക്വിസ് മത്സരം ആയിരുന്നു നടത്തിയത് . സ്വലിഹത്ത് എന്ന കുട്ടിയായിരുന്നു വിജയിച്ചത്. ജയിച്ച കുട്ടികൾക്ക് രണ്ടുമണിക്ക് സ്കൂൾ തല മത്സരം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ഏഴാമത്തെ പിരീഡ് 9B യിൽ പുതിയ പാഠഭാഗം തുടങ്ങി. 'ലഘു പോഷകങ്ങൾ കോശത്തിലേക്ക്' എന്ന പാഠമാണ് തുടങ്ങിയത്. രക്തത്തിലെ ഘടകങ്ങളെ കുറിച്ചും പ്ലാസ്മയെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കുട്ടികൾ നല്ല പ്രതികരണം ആയിരുന്നു.