Teaching practice Weekly experience (8th week)🌞😪

31/07/2023
Monday
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ അവസാന ആഴ്ച തുടങ്ങി. സ്കൂളിൽ രാവിലെ psc പരീക്ഷ നടക്കുന്നതിനാൽ പത്തുമണിക്കാണ് ക്ലാസുകൾ തുടങ്ങിയത്. ആദ്യത്തെ പീരീഡ് 8B യിൽ Remedial teaching നടത്തി. യോജകകല എന്ന പാഠഭാഗത്തെ കുറിച്ചാണ് പഠിപ്പിച്ചത്. കൂടാതെ 2 ആക്ടിവിറ്റികൾ നൽകുകയും ചെയ്തു. കുട്ടികൾ നല്ല പ്രതികരണം ആയിരുന്നു. അഞ്ചാമത്തെ പിരീഡ്. 8B യിൽ Innovative work പ്രദർശിപ്പിച്ചു. living clock ⏰ എന്ന ആശയം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും കുട്ടികളെ കൊണ്ട് തന്നെ ഓരോ ഘടനാ തലങ്ങളും വായിപ്പിക്കുകയും ചെയ്തു. കുട്ടികൾ വളരെ ഉത്സാഹ ഭരിതരായിരുന്നു.

01/08/2023
Tuesday 

ഇന്ന് രാവിലെ 9. 20ന് സ്കൂളിൽ എത്തിച്ചേർന്നു. മൂന്നാമത്തെ പിരീഡ് സബ്ജ ടീച്ചർ 8 C യിൽ ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തി. കുട്ടികളെ നിരീക്ഷിക്കുവാനായി പോയി. ഉച്ചയ്ക്കുശേഷം പ്രോജക്ടിനെ കുറിച്ചുള്ള വിവരങ്ങൾ സാബു സാറിൽ നിന്നും ശേഖരിച്ചു. ആറാം പിരീഡ് 9 A യിൽ സബ്സ്റ്റിറ്റ്യൂഷൻ കയറുകയും കുട്ടികളോട് അവരുടെ വർക്കുകൾ ചെയ്യാനും പറഞ്ഞു.

02/08/2023
Wednesday 
ഇന്ന് ടീച്ചിങ് പ്രാക്ടീസിന്റെ 33 ആം ദിവസം ആയരുന്നു. ആദ്യത്തെ പീരീഡ് 8B യിൽ കയറി കുട്ടികൾക്ക്  പാഠഭാഗം സംബന്ധിച്ചുള്ള സംശയനിവാരണം നടത്തി. ശേഷം കുട്ടികൾക്ക് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രദർശിപ്പിച്ചു. അതിലൂടെ കുട്ടികൾക്ക് പാഠഭാഗം കൂടുതൽ മനസ്സിലാക്കുവാൻ സാധിച്ചു. ഉച്ചയ്ക്കുശേഷം ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല.

03/07/2023
Thursday 
ഇന്ന് ടീച്ചർ പ്രാക്ടീസിന്റെ 34th ദിവസമായിരുന്നു. രാവിലെ പീരിഡുകൾ ഒന്നും ഇല്ലായിരുന്നു. അവസാന പിരീഡ് 9B യിൽ ക്ലാസ് ഉണ്ടായിരുന്നു. പക്ഷേ ഓണപ്പരീക്ഷയ്ക്ക് വേണ്ടിയുള്ള പാഠഭാഗങ്ങൾ തീർക്കാൻ ഉള്ളതിനാൽ ടീച്ചർമാർ അവരുടെ ക്ലാസുകൾ നമ്മളിൽ നിന്നും തിരികെ വാങ്ങിച്ചു. 

04/07/2023
Friday

ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ അവസാന ദിനം  ആയിരുന്നു. രണ്ടാമത്തെ പിരീഡ് 9 D യിൽ കുട്ടികൾക്ക് മധുരം നൽകുകയും അവരോട് യാത്ര പറയുകയും ചെയ്തു. നാലാമത്തെ പിരീഡ് 9B യിൽ കയറി കുട്ടികൾക്ക് മധുരം നൽകുകയും കുട്ടികളെ കൊണ്ട് ചില പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കെല്ലാം നല്ല വിഷമം ആയിരുന്നു. ആറാമത്തെ പിരീഡ് 8B യിൽ കയറി ടെസ്റ്റ് പേപ്പറിന് ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് സമ്മാനം നൽകി. ശേഷം കുട്ടികൾക്ക് എല്ലാവർക്കും മധുരം നൽകുകയും ചെയ്തു. അതിനുശേഷം സ്റ്റാഫ് റൂമിലെ ടീച്ചർമാർക്കും മധുരം നൽകി. ഓഫീസിൽ ഹെഡ്മാസ്റ്ററിന്റെ സീലും ഒപ്പും റെക്കോർഡിലും രജിസ്റ്ററിലും വാങ്ങുകയും അവരോടെല്ലാം യാത്ര പറയുകയും ചെയ്തു. അവനവഞ്ചേരി സ്കൂളിലെ ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ച ടീച്ചിംഗ് പ്രാക്ടീസ് അങ്ങനെ അവസാനിച്ചു.

Popular posts from this blog